Wednesday, November 20, 2019

ഫോര്‍ മ്യൂസിക്‌സ് അയര്‍ലണ്ടിലേക്ക്…

Updated on 07-11-2019 at 11:58 am

ഡബ്ലിന്‍: ഇന്ത്യന്‍ സംഗീത ലോകത്തെ സെന്‍സേഷനന്‍ മ്യൂസിക് ഡയറക്ടേര്‍സ് ആയ ‘ഫോര്‍ മ്യൂസിക്‌സ്’ അയര്‍ലന്‍ഡിലെത്തുന്നു. ‘മ്യൂസിക് മഗ്’ എന്നു പേരിട്ടിരിക്കുന്ന അവരുടെ ഒറിജിനല്‍ ഗാനങ്ങളുടെ സമാഹാരത്തിലേക്ക് പുതിയ ഗായകരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് സന്ദര്‍ശനം. എല്ലാ ഗാനങ്ങളുടെയും റെക്കോര്‍ഡിങ്ങും, ഷൂട്ടിങ്ങും അയര്‍ലണ്ടില്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.

മലയാള സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നിഷ്യന്‍സ് തന്നെയാണ് 4 മ്യൂസിക്‌സിനോടൊപ്പം ‘മ്യൂസിക് മഗ്ഗിലും’ പ്രവര്‍ത്തിക്കുന്നത്. ബി കെ ഹരിനാരായണന്‍,സന്തോഷ് വര്‍മ, ഡോക്ടര്‍ മധു വാസുദേവന്‍, വിനായക് ശശികുമാര്‍, ഷാഫി കൊല്ലം, സിജു തുറവൂര്‍, തുടങ്ങിയ പ്രശസ്ത രചയിതാക്കളോടൊപ്പം, പുതിയ എഴുത്തുകാരും, 4മ്യൂസിക്‌സിലെ ബിബി എല്‍ദോസ് എന്നിവരും ഗാനങ്ങളുടെ രചന നിര്‍വഹിച്ചിരിക്കുന്നു.

‘ഒപ്പം’ എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിലൂടെ സംഗീതപ്രേമികളുടെ മനസ്സില്‍ സ്ഥാനം ഉറപ്പിച്ച 4 മ്യൂസിക്‌സിന്റെ ഏറ്റവും പുതിയ സൂപ്പര്‍ഹിറ്റുകളായിരുന്നു കഴിഞ്ഞ ഓണക്കാലത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമായ ‘ബ്രദേഴ്‌സ് ഡേ’, മോഹന്‍ലാല്‍ ചിത്രമായ ‘ഇട്ടിമാണി’, ‘മെയ്ഡ് ഇന്‍ ചൈന’ എന്നിവ.

ഗ്ലോബല്‍ മ്യൂസിക് പ്രൊഡക്ഷന്‍ എന്ന കമ്പനിയിലൂടെ ജിംസണ്‍ ജെയിംസ് ആണ് ഫോര്‍ മ്യൂസിക്‌സുമായി ചേര്‍ന്ന് ‘മ്യൂസിക് മഗ്’ എന്ന പ്രോഗ്രാം അയര്‍ലണ്ടില്‍ സംഘടിപ്പിക്കുന്നത്. സംഗീതസ്വപ്നവുമായി നടക്കുന്ന അയര്‍ലണ്ടിലുള്ള എല്ലാവര്‍ക്കും മികച്ച ഒരവസരമാണ് മ്യൂസിക് മഗ്. മ്യൂസിക് മഗ്ഗിനെപറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഫോര്‍ മ്യൂസിക്‌സിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

www.4musics.in

comments


 

Other news in this section