Sunday, July 21, 2019

ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനു വേണ്ടി പ്രാര്‍ത്ഥനാ ദിനം

Updated on 01-03-2017 at 8:53 am

മെല്‍ബണ്‍: ഫാ. ടോം ഉഴുന്നാലില്‍ ഭീകരരുടെ പിടിയിലായി ഒരു വര്‍ഷം തികയുന്ന മാര്‍ച്ച് 4-ാം തിയതി ( ശനിയാഴ്ച) പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ അഭ്യര്‍ത്ഥിച്ചു. മാര്‍ച്ച് 4-ാം തിയതി പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും പരിത്യാഗ പ്രവര്‍ത്തികളുടെയും ദിനമായി ആചരിക്കാന്‍ ഓസ്‌ട്രേലിയായിലെ സീറോ മലബാര്‍ രൂപതാംഗങ്ങളോട്പിതാവ്സര്‍ക്കുലറിലൂടെ ആഹ്വാനം ചെയ്തു.

രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും മാര്‍ച്ച് 5-ാം തിയതി ഞായറാഴ്ച ദിവ്യബലിയോട് ചേര്‍ന്ന് ഫാ.ടോമിന്റെ മോചനത്തിനായി മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും ആരാധനയും ഉണ്ടാകും.

 

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

comments


 

Other news in this section