Thursday, October 17, 2019

ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍ സീറോ മലബാര്‍ സഭയുടെ ഗാല്‍വേ, ദ്രോഗഡ, ഡബ്ലിന്‍ എന്നിവടങ്ങളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

Updated on 23-09-2019 at 12:58 pm

ഡബ്ലിന്‍ – പ്രശസ്ത ധ്യാനഗുരുവും, പ്രഭാഷകനുമായ ജോസഫ് പുത്തന്‍പുരയ്ക്കല്‍ അച്ചന്‍ അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയിലെ വിവിധ ഇടവകകളിലെ പരിപാടികളില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 27ന് വൈകിട്ട് 5ന് ഗാള്‍വേയിലും 28 ന് ഉച്ചക്ക് 1.30 ന് ദ്രോഗഡയിലും, വൈകിട്ട് 5ന് താലയില്‍ വച്ചും അച്ചന്‍ കുടുംബ ജീവിതത്തെക്കുറിച്ചുള്ള ക്ലാസുകള്‍ നയിക്കും. 29 ഞായറാഴ്ച്ച രാവിലെ 8ന് ലൂക്കന്‍ ഡിവൈന്‍ മേഴ്സി ദേവാലയത്തില്‍ വച്ച് വിശുദ്ധ കുര്ബാന അര്‍പ്പിക്കുകയും ,സന്ദേശം നല്‍കുകയും ചെയ്യും.

ഉച്ചക്ക് 2 ന് ബ്യൂമോണ്ടില്‍ വച്ച് നടക്കുന്ന ബൈബിള്‍ കലോത്സവത്തില്‍ മുഖ്യ അഥിതി ആയി പങ്കെടുക്കും. അച്ചന്റെ ക്ലാസ്സുകളിലേയ്ക്കും, മറ്റു പരിപാടികളിലേയ്ക്കും ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ അയര്‍ലണ്ട് കോര്‍ഡിനേറ്റര്‍ മോണ്‍.ആന്റണി പെരുമായന്‍, ഫാ.ക്ലമന്റ് പാടത്തിപ്പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ. ജോസ് ഭരണികുളങ്ങര (ചാപ്ലയിന്‍, ഗാല്‍വേ) – 089 974 1568
ഫാ. റോയി വട്ടക്കാട്ട് (ചാപ്ലയിന്‍, ദ്രോഗഡ) – 089 444 2688
ഫാ. രാജേഷ് മേച്ചിറാകത്ത് (ചാപ്ലയിന്‍, ഡബ്ലിന്‍) – 089 459 0705

comments


 

Other news in this section