Thursday, October 17, 2019

ഫാ.ജോസഫ് പുത്തന്‍പുരക്കല്‍ ”ഇന്ന് ഗാല്‍വേയില്‍ ”കുടുംബ ശാക്തീകരണ സെമിനാറിനായി ഒരുങ്ങി ഗാല്‍വേ മലയാളി സമൂഹം.

Updated on 27-09-2019 at 10:51 am

ഗാല്‍വേ: ഇന്ന് (വെള്ളിയാഴ്ച) വൈകിട്ട് 5 മണിക്ക് മെര്‍വ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച് റവ.ഫാ.ജോസഫ് പുത്തന്‍പുരക്കല്‍ (OFM കപ്പുച്ചിന്‍) അര്‍പ്പിക്കുന്ന ദിവ്യബലിയെ തുടര്‍ന്ന് കുടുംബ ശാക്തീകരണ സെമിനാര്‍ ദേവാലയത്തിന്റെ സമീപത്തുള്ള മെര്‍വ്യൂ കമ്യുണിറ്റി സെന്ററില്‍ 5.45 മുതല്‍ 9.30 വരെ നടക്കുന്നതാണ്. സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ലഘുഭക്ഷണം (Tea and nsacks) ക്രമീകരിച്ചിട്ടുണ്ട്, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഹോളി ഫാമിലി ദേവാലയത്തിനോട് ചേര്‍ന്നുള്ള പാര്‍ക്കിംഗ് ഏരിയ ഉപയോഗിക്കേണ്ടതാണെന്ന് സഭാ നേതൃത്വം അറിയിച്ചു.

ഫാ.ജോസഫ് പുത്തന്‍പുരക്കലീ ന്റെ കാര്‍മ്മികത്വത്തിലുള്ള ദിവ്യബലിയിലേക്കും തുടര്‍ന്ന് നടക്കുന്ന സെമിനാറിലേക്കും എല്ലാ വിശ്വാസി സമൂഹംങ്ങളേയും സ്വാഗതം ചെയ്യുന്നതായി ചാപ്ലിന്‍ റവ.ഫാ.ജോസ് ഭരണികുളങ്ങര അറിയിച്ചു.

comments


 

Other news in this section