Tuesday, October 23, 2018

പ്രളയ ബാധിതര്‍ക്കുള്ള സാന്ദ്വനവുമായി റെക്‌സ് ബാന്‍ഡ് മ്യൂസിക് കണ്‍സേര്‍ട്ട് ആഗസ്റ്റ് 24 വെള്ളിയാഴ്ച്ച.

Updated on 22-08-2018 at 1:57 pm

ഡബ്ലിന്‍: റെക്‌സ് ബാന്‍ഡ് ഷോയിലൂടെ സമാഹരിക്കുന്ന തുക കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി നീക്കിവയ്ക്കും. വേള്‍ഡ് മീറ്റിംഗ് ഓഫ് ഫാമിലീസിനോടനുബന്ധിച് നടക്കുന്ന പ്രധാന പരിപാടികളുടെ ഭാഗമാകുവാന്‍ റെക്‌സ് ബാന്‍ഡ് ടീം എത്തി ചേര്‍ന്നു.

ഡബ്ലിന്‍ സീറോ മലബാര്‍ സഭ വേള്‍ഡ് മീറ്റിംഗ് ഓഫ് ഫാമിലീസില്‍ ശ്രദ്ധേയമാകുന്നത് റെക്‌സ് ബാന്‍ഡിനൊപ്പമാണ്. ആഗസ്റ്റ് 24 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണി മുതല്‍ രാത്രി 8.30 വരെ താല ബാസ്‌കറ്റ് ബോള്‍ അരീനയില്‍ വച്ച് നടക്കുന്ന റെക്‌സ് ബാന്‍ഡ് സ്പിരിച്ചല്‍ മ്യൂസിക്കല്‍ ഈവിനിംഗ് അണിയിച്ചൊരുക്കുന്നത് ഡബ്ലിന്‍ സീറോ മലബാര്‍ സഭ ആണ്.

ഡബ്ലിന്‍ അതിരൂപതയുടെ പ്രതേക ക്ഷണപ്രകാരമാണ് റെക്‌സ് ബാന്‍ഡ് അയര്‍ലണ്ടില്‍ എത്തിയിരിക്കുന്നത്. ലോക കുടുംബ സംഗമത്തിനായി ഏഷ്യയില്‍ നിന്ന് ക്ഷണിക്കപ്പെട്ടിരിക്കുന്ന ഏക ബാന്ഡാണ് റെക്‌സ് ബാന്‍ഡ്.

24 വെള്ളിയാഴ്ച്ച നടക്കുന്ന റെക്‌സ് ബാന്‍ഡ് ആത്മീയ സംഗീത നിശയിലേക്ക് ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ MST, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പില്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും പ്രവേശന പാസ്സുകള്‍ക്കുമായി ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ വിവിധ മാസ്സ് സെന്റര് ഭാരവാഹികളുമായി ബന്ധപെടുക

comments


 

Other news in this section