Tuesday, March 26, 2019
Latest News
റോമന്‍ കാത്തലിക് രാജ്യത്ത് പബ്ലിക് ഹെല്‍ത്ത് സ്ഥാപനങ്ങളില്‍ സുന്നത്ത് ചെയ്യാന്‍ അനുവാദമില്ലാത്തതിനാൽ വീട്ടില്‍ മാതാപിതാക്കള്‍ സുന്നത്ത് നടത്തി; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ജീവൻ നഷ്ടമായി    ബ്രെക്‌സിറ്റ് ; നിയന്ത്രണം പാര്‍ലമെന്റിന് ലഭിച്ചത് തെരേസ മെയ്ക്ക് തിരിച്ചടിയായി    മാക്‌സ് വിമാനങ്ങള്‍ റദ്ധാക്കിയത് ഐറിഷ് വിനോദ സഞ്ചാര തൊഴില്‍ മേഖലക്ക് തിരിച്ചടി ആയേക്കുമെന്ന് സി.എസ്.ഓ റിപ്പോര്‍ട്ട്    യുവജനങ്ങള്‍ക്കായുള്ള ചാക്രിക ലേഖനത്തില്‍ ഒപ്പുവയ്ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുത്തത് യേശുവിന്റെ അമ്മയായ കന്യാമറിയത്തിന്റെ ഭവനം    വെറോനിക്ക ചുഴലിക്കാറ്റ്: ആസ്‌ട്രേലിയയുടെ വടക്കന്‍ തീരം ജാഗ്രതയില്‍   

പ്രതിരോധ കുത്തിവെയ്പ് എടുക്കാത്ത കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം ഇല്ല; അയര്‍ലണ്ടിലും നിയമം നടപ്പാക്കാന്‍ സാധ്യത

Updated on 14-03-2019 at 7:45 am

ഡബ്ലിന്‍: പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള കുത്തിവെപ്പ് എടുക്കാത്ത കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിക്കപ്പെടുന്ന നിയമനിര്‍മ്മാണം അയര്‍ലണ്ടിലും പ്രാബല്യത്തില്‍ വന്നേക്കും. മീസില്‍സ് പോലുള്ള രോഗവാഹകാര്‍ കൂടുതലും കുട്ടികള്‍ ആയതിനാല്‍ പകര്‍ച്ച വ്യാധികള്‍ തടയുന്നതിന്റെ ഭാഗമായി അയര്‍ലണ്ടും ഇത്തരമൊരു തീരുമാനത്തിലേക്ക് കടന്നേക്കുമെന്നാണ് സൂചന. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികള്‍ക്ക് സ്‌കൂള്‍-ക്രഷ് പ്രവേശനം നിഷേധിക്കുന്ന നിയമം ഇറ്റലി പാസാക്കിക്കഴിഞ്ഞു. മീസില്‍സ്, ടെറ്റനസ്, പോളിയോ തുടങ്ങി 10 രോഗങ്ങള്‍ക്കെതിരെയുള്ള പ്രധിരോധ കുത്തിവെയ്പ് നടത്തിയതിന്റെ രേഖ സ്‌കൂളിന് സമര്‍പ്പിക്കുകയും വേണം.

കഴിഞ്ഞ വര്‍ഷങ്ങളില്‍ യൂറോപ്പില്‍ മീസില്‍സ് പടര്‍ന്നുപിടിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇറ്റലിയുടെ ഈ നടപടി. കുത്തിവെപ് എടുക്കാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഇറ്റാലിയന്‍ സര്‍ക്കാര്‍ പിഴ ചുമത്തിയതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു നിയമ നിര്‍മ്മാണവുമായി ഇറ്റലി രംഗത്ത് എത്തിയിരിക്കുന്നത്.

മുന്‍വര്‍ഷങ്ങളില്‍ അയര്‍ലണ്ടിലും വന്‍ തോതില്‍ മീസില്‍സ് പടര്‍ന്നുപിടിച്ചിരുന്നു. രാജ്യത്തെ ആശുപത്രി തിരക്കിനിടയില്‍ പകര്‍ച്ചവ്യാധി കൂടി പകര്‍ന്നുപിടിക്കുന്നത് ആരോഗ്യ രംഗത്ത് വന്‍ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ശൈത്യകാലത്തും അഞ്ചാം പനി അയര്‍ലണ്ടില്‍ മുഴുവന്‍ വ്യാപിച്ചിരുന്നു.

നിലവിലെ ഡബ്ലിന്‍ ഉള്‍പ്പെടെയുള്ള കൗണ്ടികളില്‍ മീസില്‍സ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. രോഗബാധ കൂടുന്നതോടെ അയര്‍ലണ്ടിലെ ചില്‍ഡ്രന്‍സ് ആശുപത്രികളില്‍ ചികിത്സ ലഭിക്കാന്‍ നീണ്ട കാത്തിരുപ്പ് നടത്തണം. കാലാവസ്ഥ കൂടി പ്രതികൂലമാവുന്ന സാഹചര്യങ്ങളില്‍ വന്‍ തിരക്കാണ് ആശുപത്രികള്‍ നേരിടുന്നത്.

പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കുന്നതോടെ പകര്‍ച്ചവ്യാധികളെ ഫലപ്രദമായി തടയാന്‍ കഴിയുമെന്ന് ലോകാരോഗ്യ സംഘടനാ ഉള്‍പ്പെടെ അംഗരാജ്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രതിരോധ കുത്തിവെയ്പ്പ് ആയ എം.എം.ആര്‍ പോലുള്ള വാക്‌സിനേഷന്‍ എടുക്കുന്നത് കുട്ടികളില്‍ ഓട്ടിസത്തിന് കാരണമായേക്കുമെന്ന വ്യാജ റിപ്പോര്‍ട്ടുകള്‍ രക്ഷിതാക്കളെ പിന്തിരിപ്പിക്കാറുണ്ട്. ഇത്തരം വ്യാജ വാര്‍ത്തകളില്‍ വിശ്വസിക്കുന്നവര്‍ രോഗവാഹകരായി മറ്റുളളവരിലേക്ക് കൂടി രോഗം പടര്‍ത്തുകയാണ് ചെയ്യുന്നതെന്ന് ആരോഗ്യവകുപ്പ് പറയുന്നു. വാക്‌സിനേഷനുമായി ബന്ധപ്പെട്ട ഇറ്റലിയുടെ മാതൃക അയര്‍ലണ്ടും പിന്തുടരാനാണ് സാധ്യത.

ഡികെ

comments


 

Other news in this section