Monday, July 15, 2019
Latest News
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ വനിതാ പര്‍വ്വതാരോഹണ സംഘം സജ്ജമാകുന്നു    മദ്യപിച്ച് കോക്പിറ്റില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ച പൈലറ്റിനെ മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്ത് എയര്‍ഇന്ത്യ    വലിയ ട്രെക്കുകള്‍ പെര്‍മിറ്റില്ലാതെ നഗരത്തിലെത്തിയാല്‍ പിഴ 800 യൂറോ; ഡബ്ലിന് സിറ്റി കൗണ്‍സിലിന്റെ പുതിയ ആപ്പിലൂടെ പൊതുജനങ്ങള്‍ക്കും ഇത് മനസിലാക്കാന്‍ അവസരം    ഗാര്‍ഡ ഡി എന്‍.എ സാമ്പിള്‍ ശേഖരിക്കുന്നത് പരിശീലനത്തിന് പകരം വീഡിയോ നോക്കിയിട്ടെന്ന് വെളിപ്പെടുത്തല്‍: ഫോറന്‍സിക് വകുപ്പില്‍ നടക്കുന്നത് ശക്തമായ നിയമ ലംഘനങ്ങള്‍    കണ്ണൂരില്‍ റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്ന ഹോട്ടല്‍ : പുതിയ പരീക്ഷണം നടന്‍ മണിയന്‍ പിള്ള രാജുവിന് കൂടി പങ്കാളിത്തമുള്ള ഹോട്ടലില്‍   

പോളണ്ടില്‍ ഫ്രാന്‍സിസ് പാപ്പായ്ക്ക് തണുത്ത സ്വാഗതമെന്ന് സൂചന

Updated on 27-07-2016 at 12:34 am

വാഴ്‌സോ:  ഫ്രാന്‍സിസ് മാര്‍പ്പായുടെ നിലപാടുകള്‍മതേതരവാദികള്‍ക്ക്ആവേശം പകരുന്നെങ്കിലും കടുത്ത കത്തോലിക്കാ വിശ്വാസം പുലര്‍ത്തുന്ന പോളണ്ട്, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ കത്തോലിക്കാ സഭാവിശ്വാസികള്‍ എന്നിവര്‍ക്കിടയില്‍ അതൃപ്തി പടര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ഇന്ന് ആരംഭിച്ച 6 ദിവസം നീണ്ടു നില്‍ക്കുന്ന ലോക യുവജന സമ്മേളനം ആഘോഷിക്കുകയാണ് പോളീഷ് മാധ്യമങ്ങള്‍.

ബുധനാഴ്ച്ചയാണ് മുന്‍ഗാമിയായിരുന്ന ജോണ്‍ പോള്‍ മാര്‍പ്പാപ്പായുടെ ജന്‍മ രാജ്യത്തേയ്ക്ക് മാര്‍പ്പാപ്പ എത്തുന്നത്.എന്നാല്‍സാമൂഹിക നിലപാടുകളെ ചൊല്ലി മാര്‍പ്പാപ്പായില്‍ നിന്ന് കടുത്ത കത്തോലിക്കാ രാജ്യങ്ങള്‍ അകല്‍ച്ചം സൂക്ഷിക്കുന്നതായി ഫോക്‌സ് ന്യുസ് ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.12 സിറിയ അഭയാര്‍ത്ഥികളെ ദത്തെടുത്ത് കൊണ്ട് ലോകത്തിന് മാര്‍പ്പാപ്പാ മാതൃക കാട്ടിയെങ്കിലും,യൂറോപ്പിലെ സമീപകാല സംഭവ വികാസങ്ങള്‍,കത്തോലിക്കാ സഭയുടെ നിലപാടുകള്‍ക്ക് നേരെ പുരികം ചുളിക്കാന്‍ കാരണമായെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.ഇതോടെ മാര്‍പ്പാപ്പായ്ക്ക് പോളണ്ടില്‍ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുവാനുള്ള സാധ്യത വിരളമാണന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പോപ്പ് : സൗകര്യപ്രദമല്ലാത്ത അതിത്ഥി എന്നായിരുന്നു പോളണ്ടിലെ ഏറ്റവും പ്രചാരമുള്ള പത്രമായ ഗസറ്റ വിബോര്‍സാ എന്ന മാധ്യമം മാര്‍പ്പാപ്പായുടെ സന്ദര്‍ശനം സംബന്ധിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തലക്കെട്ട് നല്‍കിയത്.പോളണ്ട് കത്തോലിക്കാ രാജ്യമാണെങ്കിലും മാര്‍പ്പാപ്പായുടെ സന്ദര്‍ശനത്തിനായി ആരും തന്നെ കാത്തിരിക്കുന്നില്ല എന്ന സ്വദേശി പത്രപ്രവര്‍ത്തന്റെ അഭിപ്രായം ഫോക്‌സ് ന്യുസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പാവങ്ങള്‍ക്കും അശരണര്‍ക്കും വേണ്ടിയുള്ള പാപ്പായുടെ മികച്ചതാണ്, എന്നാല്‍ഇത്തരം നിലപാടുകള്‍ക്ക്സാഹചര്യം കൂടി കണക്കിലെടുക്കണെമെന്ന് സഭയിലെ പുരോഹിതനായ ഫാ:പാവേല്‍ ഗുസെന്‍സ്‌കി പറയുന്നതായി ഫോക്‌സ് ലേഖനത്തില്‍ പറയുന്നു.

എന്തായാലും മാര്‍പ്പാപ്പായുടെ അന്താരാഷ്ട്ര നിലപാടുകള്‍ക്കെതിരേ ഉയരുന്ന വിമര്‍ശനം യൂറോപ്പില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വരും നാളുകളില്‍ വേദിയായേക്കും.എന്തായാലും ലോക യുവജന വേദിയില്‍ പാപ്പായുടെ വാക്കുകള്‍ എന്താകുമെന്ന് ഉറ്റു നോക്കുകയാണ് യൂറോപ്പ്.

comments


 

Other news in this section