Wednesday, September 19, 2018
Latest News
പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്തു തുടങ്ങി    പുതിയ ഇറക്കുമതി നികുതി; ചൈനയ്‌ക്കെതിരെ വ്യാപാരയുദ്ധം ശക്തമാക്കി അമേരിക്ക    മുത്തലാഖ് ക്രിമിനല്‍ കുറ്റം; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം    ബ്രെക്‌സിറ്റ്: ഐറിഷ് അതിര്‍ത്തി നിലപാട് മാറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍ ബ്രസല്‍സ്: ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ കീറാമുട്ടിയായി നില്‍ക്കുന്ന ഐറിഷ് അതിര്‍ത്തി സംബന്ധിച്ച വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നിലപാട് മാറ്റാന്‍ തയാറാകുന്നു. യുകെയുടെ പരമാധികാരത്തെ മാനിച്ചു കൊണ്ടുള്ള തീരുമാനം മാത്രമേ ഇക്കാര്യത്തില്‍ സ്വീകരിക്കൂ എന്ന് യൂറോപ്യന്‍ യൂണിയന്റെ ചര്‍ച്ചാ സംഘത്തിനു നേതൃത്വം നല്‍കുന്ന മിച്ചല്‍ ബാര്‍നിയര്‍ ഉറപ്പു നല്‍കി. ഇയുവുമായുള്ള അയര്‍ലണ്ടിന്റെ ബന്ധം പാറപോലെ ഉറച്ചതെന്നും നേരത്തെ പറഞ്ഞുറപ്പിച്ചപോലെ തന്നെ ഇയുവും ബ്രിട്ടീഷ് ഗവണ്മെന്റുമായുള്ള കരാറുകള്‍ അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്നും ഐറിഷ് വിദേശകാര്യ മന്ത്രി സൈമണ്‍ കോവ്നി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബ്രെക്‌സിറ്റിന് ശേഷം അയര്‍ലണ്ടും യുകെയും തമ്മില്‍ വേര്‍തിരിക്കുന്ന നോര്‍ത്തേണ്‍ അയര്‍ലന്റിലെ 310 മൈല്‍ അതിര്‍ത്തി സംബന്ധിച്ച ചര്‍ച്ചകള്‍ ബ്രെക്‌സിറ്റിന്റെ തുടക്കം മുതലേ ആരംഭിച്ചതാണ്. ആയിരക്കണക്കിന് ജനകളാണ് ദിവസവും ഈ അതിര്‍ത്തിയിലൂടെ ഇരു വശത്തേക്കും കടന്നുപോകുന്നത്. ആഹാരസാധനങ്ങളും, മരുന്നുകളും മറ്റ് ഉത്പന്നങ്ങളും ഇതുവഴി കടന്നുവരുണ്ട്. നിലയില്‍ ഇയു സിംഗിള്‍ മാര്‍ക്കറ്റിന്റെ ഭാഗമായതിനാല്‍ ഇത് പ്രത്യേക പരിശോധനകള്‍ക്കും വിധേയമാകാറില്ല. എന്നാല്‍ ബ്രെക്‌സിറ്റ് നടപ്പാകുന്നതോടെ ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തിരശീല വീഴും. അതിനാലാണ് ഹാര്‍ഡ് ബോര്‍ഡര്‍ ബ്രെക്‌സിറ്റിനെ പലരും എതിര്‍ക്കുന്നത്. ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിന് താന്‍ അവതരിപ്പിച്ച പദ്ധതികള്‍ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് യൂറോപ്യന്‍ നേതാക്കളുടെ പിന്തുണ ആര്‍ജിക്കാനുള്ള ഊര്‍ജിത ശ്രമം തുടരുന്നതിനിടെയാണ് ബാര്‍നിയറുടെ വാഗ്ദാനം. ബുധനാഴ്ച സാല്‍സ്ബര്‍ഗില്‍ നടക്കുന്ന അത്താഴ വിരുന്നില്‍, ചെക്കേഴ്‌സ് പ്‌ളാന്‍ എന്നറിയപ്പെടുന്ന തന്റെ പദ്ധതിക്ക് കൂടുതല്‍ പിന്തുണ സ്വരൂപിക്കാനായിരിക്കും തെരേസ ശ്രമിക്കുക. തന്റെ പദ്ധതി നടപ്പായില്ലെങ്കില്‍, ഒരു കരാറുമില്ലാതെ യൂറോപ്യന്‍ യൂണിയനില്‍നിന്ന് വിട്ടുമാറാന്‍ യുകെ നിര്‍ബന്ധിതമാകുമെന്നാണ് തെരേസ നല്‍കുന്ന മുന്നറിയിപ്പ്. എന്നാല്‍, രാജ്യത്തിനുള്ളില്‍ പോലും തെരേസയുടെ പദ്ധതിക്ക് വ്യാപകമായ അംഗീകാരം ലഭിച്ചിട്ടുമില്ല. അതേസമയം ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടന് കൂടുതല്‍ സമയം അനുവദിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. കരാറില്ലാതെ ബ്രെക്‌സിറ്റ് പൂര്‍ത്തികുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണിതെന്നും മുന്‍ ഉപപ്രധാനമന്ത്രി സര്‍ നിക്ക് ക്‌ളെഗ് പറഞ്ഞു. പ്രധാനമന്ത്രി തെരേസ മേയ് അവതരിപ്പിച്ച ചെക്കേഴ്‌സ് പ്‌ളാന്‍ ബ്രിട്ടിഷ് പാര്‍ലമെന്റ് പാസാക്കുമെന്ന് ഉറപ്പില്ല. ഇതു നിരാകരിക്കപ്പെടുമെന്നു തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ക്‌ളെഗ് വ്യക്തമാക്കി. എന്നാല്‍, ഈ കരാര്‍ ഇല്ലെങ്കില്‍ കരാറില്ലാതെ യൂണിയനില്‍നിന്നു പിന്‍മാറേണ്ടി വരുമെന്ന തെരേസയുടെ പ്രഖ്യാപനവും അദ്ദേഹം നിരാകരിച്ചു. ഇപ്പോഴത്തെ ധാരണയനുസരിച്ച് അടുത്ത വര്‍ഷം മാര്‍ച്ച് 29നാണ് ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകേണ്ടത്. ബ്രെക്‌സിറ്റ് കരാര്‍ സംബന്ധിച്ച് ജനഹിത പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുന്നവരുടെ മുന്‍നിരയിലാണ് ക്‌ളെഗ്. ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും നിലപാടുകളില്‍ അയവ് കാണുന്നുണ്ടെന്നും, ഇതാണ് സമയം നീട്ടിക്കിട്ടാന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണത്തിനു പിന്നിലെന്നും അദ്ദേഹം വിശദീകരിക്കുന്നു. എ എം    കണ്ണൂര്‍ വിമാനത്താവളത്തിന്റെ സ്വപ്ന സാക്ഷാത്കാരത്തിന് തടസമായി ഉത്തരേന്ത്യന്‍ ലോബിയുടെ കളികള്‍   

പൊണ്ണത്തടി ആഗോളപ്രശ്നമായി മാറുമ്പോള്‍

Updated on 12-10-2017 at 8:50 am

 

ലോകമെമ്പാടുമുള്ള കുട്ടികളിലും കൗമാരക്കാരിലും കഴിഞ്ഞ നാലു ദശകത്തിനുള്ളില്‍ ശരീരഭാരം 10 മടങ്ങായി മാറിയിരിക്കുന്നു. 124 മില്യണ്‍ കുട്ടികള്‍ പൊണ്ണത്തടി മൂലമുള്ള ശാരീരിക, മാനസിക പ്രശ്നങ്ങളനുഭവിക്കുന്നവരാണെന്ന് ദ് ലാന്‍സെറ്റ് എന്ന മെഡിക്കല്‍ ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 200 രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ബ്രിട്ടണില്‍ 5-19 പ്രായപരിധിയിലുള്ള ഓരോ പത്തു പേരും പൊണ്ണത്തടിയുള്ളവരാണ്. കുട്ടിക്കാലം മുതല്‍ പൊണ്ണത്തടിയുള്ളവര്‍ വലുതായാലും പൊതുവേ പൊണ്ണത്തടിയരായി തുടരുന്നതായാണ് കണ്ടുവരുന്നത്. ഇത് അവരില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2025 മുതല്‍ പൊണ്ണത്തടി കാരണം ലോകമെമ്പാടുമുള്ള ചികില്‍സാ ചെലവ് 920 ബില്യണ്‍ പൗണ്ട് ആയിരിക്കുമെന്നാണ് ലോക പൊണ്ണത്തടിവിരുദ്ധ ദിനത്തില്‍ ലാന്‍സെറ്റില്‍ വന്ന വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ വേള്‍ഡ് ഒബിസിറ്റി ഫെഡറേഷന്‍ നല്‍കുന്ന മുന്നറിയിപ്പ്.

ബ്രിട്ടണ്‍ ഉള്‍പ്പെടെ നിരവധി വികസിത യൂറോപ്യന്‍ രാജ്യങ്ങളില്‍ കുട്ടികളിലെ പൊണ്ണത്തടിനിരക്ക് സ്ഥിരത കൈവരിച്ചിട്ടുണ്ടെങ്കിലും ലോകത്തിന്റെ മറ്റുപല ഭാഗങ്ങളിലും അത് അമിതതോതില്‍ അതിവേഗം വര്‍ധിക്കുകയാണെന്ന് ലണ്ടന്‍ ഇംപീരിയല്‍ കോളെജിലെ ഗവേഷണത്തലവന്‍ പ്രൊഫ. മാജിദ് എസ്സാറ്റി പറയുന്നു. കൊഴുപ്പേറിയ ഭക്ഷണം സുലഭമായി കിട്ടുന്നതും അതിന്റെ പ്രചാരണവുമാണ് ഇതിനു കാരണം. കുട്ടികളിലും കൗമാരക്കാരിലും പൊണ്ണത്തടി ഏറ്റവും കൂടുതല്‍ കിഴക്കനേഷ്യയിലാണെന്ന് ജേണലില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇന്ത്യയിലും ചൈനയിലും അടുത്തകാലത്ത് വന്‍വര്‍ധന ഉണ്ടായിട്ടുണ്ട്. പോളിനേഷ്യ, മൈക്രോനേഷ്യ മേഖലകളില്‍ ഈ പ്രായത്തിലുള്ളവരുടെ ഏറ്റവും വലിയ നിരക്കിലുള്ള വര്‍ധന. ചെറുപ്പക്കാരില്‍ പകുതിയും പൊണ്ണത്തടിയരാണ്.

ഈ പ്രവണത പൊണ്ണത്തടിയരുടെ എണ്ണം ഇപ്പോഴുള്ള ഭാരമില്ലാത്തവരുടെ എണ്ണത്തെ അധികരിക്കാന്‍ കാരണമാകും. 2000നു ശേഷം ഭാരക്കുറവുള്ള കുട്ടികളുടെ എണ്ണം ലോകമെമ്പാടും കുറഞ്ഞു വരുകയാണ്. 2016ല്‍ 192 മില്യണ്‍ ചെറുപ്പക്കാരാണ് ലോകത്ത് മതിയായ ഭാരമില്ലാത്തവരായി ഉണ്ടായിരുന്നത്. ഇപ്പോഴും ഇവരുടെ എണ്ണം തടിയന്മാരേക്കാള്‍ അധികമാണ്. എന്നാല്‍ ഈ നില താമസിയാതെ മാറും. ഭാരക്കുറവുള്ളവരുടെ പ്രദേശമായി അറിയപ്പെട്ടിരുന്ന കിഴക്കനേഷ്യ, ലാറ്റിനമേരിക്ക, കരീബിയ മേഖലകള്‍ പതിയെ തടിയന്മാരുടെ പ്രദേശമെന്ന നിലയിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്. 2016ല്‍ ആഗോള വ്യാപകമായി 213 മില്യണ്‍ ചെറുപ്പക്കാര്‍ കൂടി അമിതവണ്ണക്കാരുടെ ഗണത്തിലേക്കു ചേര്‍ന്നിട്ടുണ്ട്. ഇത് ആസന്നഭാവിയില്‍ വഷളാകുന്ന വലിയ പ്രശ്നമാണെന്ന് ഗവേഷകനായ ഡോ. ഹാരി റട്ടര്‍ ചൂണ്ടിക്കാട്ടുന്നു. മെലിഞ്ഞവരുടെ എണ്ണം പത്തു വര്‍ഷത്തേക്കാള്‍ വര്‍ധിച്ചിട്ടുണ്ട്. ഇനിയും ബലഹീനരെയും അലസരെയും നമുക്കാവശ്യമില്ല. ലോകം മാറുന്നുവെന്നതാണു യാഥാര്‍ത്ഥ്യമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

പൊണ്ണത്തടി കുറയ്ക്കാനുള്ള നിര്‍ദേശങ്ങളുമായി ആരോഗ്യവിദഗ്ധരും ഏജന്‍സികളും രംഗത്തെത്തിയിട്ടുണ്ട്. കൂടിയ ഊര്‍ജം നല്‍കുന്ന, എന്നാല്‍ പോഷണങ്ങളില്ലാത്ത ഭക്ഷണരീതി ഉപേക്ഷിക്കുകയും കൃത്യമായി വ്യായാമം ചെയ്യുകയും വേണമെന്ന് ലോകാരോഗ്യസംഘടനയിലെ ഡെ. ഫിയോണ ബുള്‍ ആവശ്യപ്പെടുന്നു. ഇത്തരം ഭക്ഷണരീതി നിരുല്‍സാഹപ്പെടുത്താന്‍ സര്‍ക്കാരുകള്‍ മുന്‍കൈയെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. 20 രാജ്യങ്ങള്‍ പഞ്ചസാരക്കൂട്ടുള്ള പാനീയങ്ങള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തിയത് ഇതിന്റെ ഭാഗമാണ്. ബര്‍ഗര്‍ തുടങ്ങിയ കൊഴുപ്പു കൂടിയ ജങ്ക്ഫുഡുകള്‍ക്ക് കേരളവും നികുതി ചുമത്തിയിട്ടുണ്ട്.

മധുരം കുറയ്ക്കാനുള്ള ആസൂത്രണപദ്ധതിയുടെ ഭാഗമായി ഷുഗര്‍ ലെവി ഏര്‍പ്പെടുത്തിയത് ലോകത്തു തന്നെ ഇത്തരത്തിലുള്ള ആദ്യനീക്കമാണെന്ന് ബ്രിട്ടണിലെ ആരോഗ്യവിഭാഗം മുഖ്യ പോഷകവിദഗ്ധന്‍ ഡോ. ആലിസണ്‍ ടെഡ്സ്റ്റണ്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇതു കൊണ്ടായില്ല, വരും തലമുറയുടെ ആരോഗ്യസംരക്ഷണത്തിനുള്ള ദീര്‍ഘയാത്രയുടെ ആദ്യചുവടു മാത്രമായേ ഇതിനെ കാണാനാകൂവെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ആളുകള്‍ക്ക് ഇതേക്കുറിച്ച് ഉപദേശം മാത്രം നല്‍കിയാല്‍ പോരാ. ബോധവല്‍ക്കരണവും കര്‍മ്മപദ്ധതിയും ഇതോടൊപ്പം ആവശ്യമാണ്. കുറഞ്ഞ കലോറിയുള്ള ഭക്ഷണരീതി ശീലിക്കാനും ആരോഗ്യകരമായ സമീകൃതാഹാര ക്രമം പിന്തുടരാനും അവരെ പ്രേരിപ്പിച്ചു കൊണ്ടിരിക്കണമെന്ന് അദ്ദേഹം ഉപദേശിക്കുന്നു.

 

ഡികെ

 

comments


 

Other news in this section