Wednesday, September 19, 2018

പെര്‍മനന്റ് TSB മോര്‍ട്ട്‌ഗേജ് ഇളവുകള്‍ പ്രഖ്യാപിച്ചു

Updated on 10-04-2018 at 9:13 am

ഡബ്ലിന്‍: ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് മോര്‍ട്ട്‌ഗേജ് പലിശ നിരക്കില്‍ ഇളവ് നല്‍കുമെന്ന് പെര്‍മനന്റ് ടി.എസ് ബാങ്ക് അറിയിച്ചു. കഴിഞ്ഞ മൂന്ന് ആഴ്ചകള്‍ക്കുള്ളിലാണ് ബാങ്കിന്റെ ബോര്‍ഡ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. മോര്‍ട്ട്‌ഗേജ് മാര്‍ക്കറ്റില്‍ ഇതര ബാങ്കുകളെല്ലാം പലിശ നിരക്ക് കുറച്ചതോടെ മത്സരം മുറുകുന്ന സാഹചര്യത്തിലാണ് ടി.എസ് ബാങ്കും ഇത്തരമൊരു തീരുമാനത്തിലെത്തിയത്.

5 വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് നിരക്ക് 3.40 ശതമാനത്തില്‍ നിന്നും 3.25 ശതമാനമായി കുറച്ചു. ഇതോടൊപ്പം പലതരത്തിലുള്ള ബാങ്ക് ലോണ്‍ പലിശ നിരക്കിലും ഇളവ് ഉണ്ടാവും. ടി.എസ്.ബി യില്‍ നിന്നും 30 വര്‍ഷ കാലയളവിലേക്ക് വായ്പ എടുക്കുന്ന ആള്‍ 3.3 ശതമാനം പലിശ നിരക്കില്‍ 1182 യൂറോയാണ് ഒരു മാസം അടക്കേണ്ടിയിരുന്നത്. പലിശ നിരക്ക് കുറച്ചതോടെ മാസ തവണ 1160 യൂറോ അടച്ചാല്‍ മതിയാവും. ഇതിലൂടെ ഇടപാടുകാരന് മാസം 22 യൂറോയും വര്‍ഷം 264 യൂറോയും ലാഭിക്കാം. കൃത്യമായി തവണകള്‍ അടക്കുന്നവര്‍ക്ക് 2 ശതമാനത്തോളം ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കും.

കെ.ബി.സി., ആള്‍സ്റ്റര്‍ ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് നിരക്ക് കുറച്ചതിന് പിന്നാലെയാണ് ടി.എസ്.ബി യും ഈ വഴി തിരഞ്ഞെടുത്തത്. യൂണിയനിലെ മറ്റു രാജ്യങ്ങളില്‍ ലഭിക്കുന്ന മോര്‍ട്ട് ഗേജ് സ്വാതന്ത്ര്യവും, പലിശ നിരക്കിലെ കുറവും അയര്‍ലണ്ടില്‍ പ്രയോഗികമല്ലാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു. മോര്‍ട്ട്‌ഗേജ് പലിശ ഇനത്തില്‍ ഇടപാടുകാരില്‍ നിന്നും ഐറിഷ് ബാങ്കുകള്‍ അധിക തുക ഈടാക്കുന്നതായി കഴിഞ്ഞ വര്‍ഷം സെന്‍ട്രല്‍ ബാങ്ക് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ബാങ്കുകള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് നല്‍കിയ ശക്തമായ താക്കീതിനെ തുടര്‍ന്ന് പലിശ നിരക്കില്‍ ബാങ്കുകള്‍ കുറവ് വരുത്തുകയായിരുന്നു. കൂടുതല്‍ തുക ഈടാക്കപ്പെട്ട ഇടപാടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ധനകാര്യ വകുപ്പും ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഡികെ

comments


 

Other news in this section