Saturday, November 25, 2017

പുതുതായി നിര്‍മ്മിക്കപ്പെടുന്ന വീടുകള്‍ വസ്തു നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു: പരാതിയുമായി ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍

Updated on 14-11-2017 at 7:40 am

ഡബ്ലിന്‍: 2013-ന് ശേഷം നിര്‍മ്മിക്കപ്പെട്ട വീടുകളെ വസ്തുനികുതിയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ പ്രതിഷേധം. ഡബ്ലിന്‍ നഗരസഭക്ക് ഇതിലൂടെ നഷ്ടപ്പെടുന്നത് ദശലക്ഷക്കണക്കിന് യൂറോ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. 2013-ല്‍ നടപ്പാക്കിയ നികുതി വിലയിരുത്തല്‍ കമ്മിറ്റിയുടെ പരിധിയില്‍പെടാത്ത വീടുകളെ നികുതിയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. അതായത് 2013-നു ശേഷം നിര്‍മ്മിക്കപ്പെട്ട വീടുകള്‍ നികുതിയില്‍ നിന്നും മുക്തമാക്കപ്പെട്ടു.

നികുതി കരാറില്‍ വന്നിട്ടുള്ള ഈ പാകപ്പിഴവ് ഉടന്‍ പരിഹരിക്കപ്പെടണമെന്ന് സിറ്റി കൗണ്‍സില്‍ റവന്യു-ഭവന മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു. 2019 വരെ നിലവിലുള്ള ഈ നികുതി കരാറിന് ഉടന്‍ പൊളിച്ചെഴുത്ത് വേണമെന്ന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ മാനേജര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിലൂടെ കൗണ്‍സിലിന് ഈ വര്‍ഷം നഷ്ടപ്പെടുന്നത് 15 മില്യണ്‍ യൂറോ ആണ്. പ്രാദേശികമായ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വകയിരുത്തേണ്ട തുക നഷ്ടപ്പെടുന്നത് കൗണ്‍സിലിന്റെ പ്രവര്‍ത്തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് കൗണ്‍സില്‍ പറയുന്നു.

 

ഡി കെ

 

comments


 

Other news in this section