Thursday, November 15, 2018

പാസ്റ്റര്‍ ബെന്‍സന്‍ മത്തായി അയര്‍ലണ്ടില്‍ എത്തി

Updated on 01-11-2018 at 9:32 pm

United Pentecostal Fellowship Ireland & Northern Ireland ന്റെ നവംബര്‍ 2,3,4 തീയതികളില്‍ നടക്കുന്ന കണ്‍വഷനില്‍ പങ്കെടുക്കുവാനായി പാസ്റ്റര്‍ ബെന്‍സന്‍ മത്തായി അയര്‍ലണ്ടില്‍ എത്തി. ഫാമിലി കോണ്‍ഫറന്‍സ് , യൂത്ത് മീറ്റിംഗ്,ചില്‍ഡ്രന്‍സ് മീറ്റിംഗ് കൂടാതെ സഭാഭേദമന്യേ ഒരുമിച്ചുള്ള ആരാധനയും നവംബര്‍ 234 തീയതികളില്‍ നടക്കുന്നു .

പാസ്റ്റര്‍ ബെന്‍സന്‍ മത്തായി (ഓവര്‍സ്സിയര്‍, Church of God, India) കൂടാതെ പാസ്റ്റര്‍ സിബി തോമസ് (പാസ്റ്റര്‍, Church of God, America) എന്നീ ദൈവദാസന്മാര്‍ ആണു ദൈവവചനഘോഷണത്തിനായി എത്തിയിട്ടുള്ളത്. നവംബര്‍ 23 തീയതികളില്‍ Solid Rock Church, Dublin ലും 4ആം തീയതിയിലെ സംയുക്ത ആരാധന Greenhill Community Centre ലും ആയാണു ക്രമീകരിക്കുന്നത്.

സഭാവ്യത്യാസങ്ങളില്ലാതെ അയര്‍ലാന്റിലേയും, നോര്‍ത്തേണ്‍ അയര്‍ലാന്റിലേയും ക്രൈസ്തവസഭകളുടെ ഏകോപനത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന UPF Ireland and Northern Ireland ന്റെ നാലാമത്തെ കൂട്ടായ്മയ്ക്കാണു ഡബ്ലിന്‍ വേദിയൊരുക്കുന്നത്. ദൈവസഭകളിലെ ദൈവദാസന്മാരും വിശ്വാസികളും ഈ ദേശത്ത് ഐക്യമായി ഒരുമയോടെ ഒരുകുടക്കീഴില്‍ സത്യദൈവത്തെ ആരാധിക്കുവാനും ദൈവവചന ഘോഷണത്തിനുമായി വിപുലമായി നടത്തപ്പെടുന്ന ഈ മീറ്റിങ്ങുകളിലേയ്ക്ക് ഏവരേയും വളരെ ആദരവോടെ സ്വാഗതം ചെയ്യുന്നതായി United Pentecostal Fellowship Ireland & Northern Ireland അറിയിച്ചു.

comments


 

Other news in this section