Tuesday, July 16, 2019

ന്യൂസിലന്‍ഡ് പള്ളി വെടിവയ്പ്പ്: കുറ്റം നിഷേധിച്ച് അക്രമി…

Updated on 16-06-2019 at 11:39 am

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് പള്ളിയില്‍ വെള്ളിയാഴ്ച ജുമുഅക്കിടെ വെടിവയ്പ്പ് നടത്തി 51 പേരെ കൊന്ന പ്രതി കുറ്റം നിഷേധിച്ചു. തനിക്കെതിരെ ചുമത്തിയ കൊലപാതക കേസുകളും തീവ്രവാദ കുറ്റവും പ്രതി ബ്രന്റണ്‍ ടെറന്റ് നിഷേധിച്ചു. മാര്‍ച്ച് 15ന് ക്രിസ്റ്റ്ചര്‍ച്ചിലാണ് ഫെയ്സ്ബുക്കില്‍ ലൈവിട്ട് ഇയാള്‍ പള്ളിയില്‍ കയറി കൂട്ടക്കൊല നടത്തിയത്. ഓസ്ട്രേലിയന്‍ സ്വദേശിയാണ് ഇയാള്‍.

ഓഖ്ലാന്റിലെ ജയിലിലുള്ള ബ്രന്റണെ ഓഡിയോവിശ്വല്‍ ലിങ്ക് വഴിയാണ് ക്രിസ്റ്റ്ചര്‍ച്ച് ഹൈക്കോടതി ചോദ്യം ചെയ്യുന്നത്. ബ്രെന്റണ് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഷെയ്ന്‍ ടൈറ്റാണ് എല്ലാ കുറ്റവും നിഷേധിച്ചുവെന്ന് അറിയിച്ചത്. ഇതാദ്യമായാണ് ന്യൂസിലന്‍ഡില്‍ ഒരാള്‍ക്കെതിരെ തീവ്രവാദ കുറ്റം ചുമത്തുന്നത്. 51 കൊലപാതക കുറ്റവും 40 വധശ്രമ കുറ്റവും തീവ്രവാദ കുറ്റവുമാണ് ബ്രെന്റണെതിരെ ചുമത്തിയിരിക്കുന്നത്.

comments


 

Other news in this section