Tuesday, March 26, 2019
Latest News
റോമന്‍ കാത്തലിക് രാജ്യത്ത് പബ്ലിക് ഹെല്‍ത്ത് സ്ഥാപനങ്ങളില്‍ സുന്നത്ത് ചെയ്യാന്‍ അനുവാദമില്ലാത്തതിനാൽ വീട്ടില്‍ മാതാപിതാക്കള്‍ സുന്നത്ത് നടത്തി; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ജീവൻ നഷ്ടമായി    ബ്രെക്‌സിറ്റ് ; നിയന്ത്രണം പാര്‍ലമെന്റിന് ലഭിച്ചത് തെരേസ മെയ്ക്ക് തിരിച്ചടിയായി    മാക്‌സ് വിമാനങ്ങള്‍ റദ്ധാക്കിയത് ഐറിഷ് വിനോദ സഞ്ചാര തൊഴില്‍ മേഖലക്ക് തിരിച്ചടി ആയേക്കുമെന്ന് സി.എസ്.ഓ റിപ്പോര്‍ട്ട്    യുവജനങ്ങള്‍ക്കായുള്ള ചാക്രിക ലേഖനത്തില്‍ ഒപ്പുവയ്ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുത്തത് യേശുവിന്റെ അമ്മയായ കന്യാമറിയത്തിന്റെ ഭവനം    വെറോനിക്ക ചുഴലിക്കാറ്റ്: ആസ്‌ട്രേലിയയുടെ വടക്കന്‍ തീരം ജാഗ്രതയില്‍   

നോ ഡീല്‍ ബ്രെക്സിറ്റ് നടപ്പായാല്‍ യൂറോപ്യന്‍ യൂണിയന്‍ റോമിംഗ് നിരക്കുകള്‍ തിരികെ വന്നേക്കും

Updated on 13-09-2018 at 9:05 am

നോ ഡീല്‍ ബ്രെക്സിറ്റ് നടപ്പായാല്‍ ബ്രിട്ടീഷ് മൊബൈല്‍ കമ്പനികളുടെ ഫോണുകള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ റോമിംഗ് നിരക്കുകള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. 2017 ജൂണില്‍ എടുത്തു കളഞ്ഞ റോമിംഗ് സമ്പ്രദായം തിരികെ വരുമെ നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കോള്‍, ഡേറ്റ എന്നിവയില്‍ റോമിംഗ് ചാര്‍ജുകള്‍ നല്‍കേണ്ടി വരുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ മുന്നറിയിപ്പ് നല്‍കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് 2017ല്‍ റോമിംഗ് നിരക്കുകള്‍ ഒഴിവാക്കിയത്. ബ്രെക്സിറ്റ് ചര്‍ച്ചകള്‍ ഫലപ്രദമാകാതെ പോകുകയും ധാരണാ രഹിത ബ്രെക്സിറ്റ് നടപ്പാകുകയും ചെയ്താല്‍ ഈ നിരക്കുകള്‍ തിരികെ വരുമെന്നത് ഉറപ്പാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

നോ-ഡീല്‍ സാഹചര്യത്തില്‍ ഉണ്ടാകാനിടയുള്ള സാങ്കേതിക ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള രണ്ടാമത്തെ വിശദീകരണം യുകെ സര്‍ക്കാര്‍ ഇന്ന് പുറത്തു വിടും. റോമിംഗ് നിരക്കുകള്‍ സംബന്ധിച്ച വിവരം ഇതില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വൈറ്റ്ഹാള്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഈ പേപ്പറിന് ഇനിയും അന്തിമ രൂപമായിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. റോമിംഗ് നിരക്കുകള്‍ കുറയ്ക്കാന്‍ നിയമങ്ങള്‍ പാസാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന കാര്യം പേപ്പറില്‍ അടിവരയിടുന്നുണ്ടന്നും വൃത്തങ്ങള്‍ വെളിപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം എടുത്തു കളയുന്നതിനു മുമ്പായി പ്രതിവര്‍ഷം ശരാശരി 350 പൗണ്ടെങ്കിലും റോമിംഗ് ഇനത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് ചെലവാകുമായിരുന്നു. വോഡഫോണ്‍, ഓ2, ത്രീ എന്നീ മൂന്ന് കമ്പനികള്‍ റോമിംഗ് നിരക്കുകള്‍ പുനസ്ഥാപിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മറ്റു കമ്പനികള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. നോ ഡീല്‍ ബ്രെക്സിറ്റ് സാഹചര്യം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ക്യാബിനറ്റിന്റെ പ്രത്യേക യോഗം ഇന്ന് നടക്കും.

 

 

എ എം

comments


 

Other news in this section