Wednesday, May 23, 2018

നോര്‍ത്ത്വുഡ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് മാര്‍ച്ച് 10 ന്

Updated on 10-02-2018 at 7:41 am

ഡബ്ലിന്‍: കാല്‍പന്ത് കളിയുടെ കരുത്തും സൌന്ദര്യവും ആവേശമാക്കി നോര്‍ത്ത്വുഡ് ക്ലബ് ഒരുക്കുന്ന ഒന്നാമത് അമച്വര്‍ സിക്‌സസ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് മാര്‍ച്ച് 10 ന് സാന്‍ട്രി ഇന്‍ഡോര്‍ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുന്നു. അയര്‍ലണ്ടിലെ 8 ഓളം ടീമുകള്‍ പങ്കെടുക്കുന്ന നോര്‍ത്ത്വുഡ് എവര്‍ റോളിങ്ങ് കപ്പിന് വേണ്ടിയുള്ള വാശിയേറിയ ഫുട്‌ബോള്‍ മത്സരങ്ങള്‍ രാവിലെ 11 മണിക്ക് ആരംഭിക്കും.ഈ മാസം പണി പൂര്‍ത്തിയാവുന്ന M50 ബാലിമണ്‍ എക്‌സിറ്റിന് സമീപമുള്ള ‘The Soccer Dome’ ലെ പുതിയ ആസ്‌ട്രോ പിച്ചുകളില്‍ രണ്ടു ഗ്രൂപ്പുകളിലായാണ് മത്സരങ്ങള്‍ നടക്കുക.

ചാംപ്യന്‍ഷിപ്പ് വിജയികളെ കാത്തിരിക്കുന്നത് എവര്‍ റോളിങ്ങ് ട്രോഫിയും ക്യാഷ് പ്രൈസുമാണ്. മികച്ച കളിക്കാരനും , മികച്ച ഗോളിയ്ക്കും പ്രത്യേകം ട്രോഫികള്‍ നല്‍കി ആദരിക്കും. അയര്‍ലണ്ടിലെ മികച്ച മലയാളീ ഫുട്‌ബോള്‍ ടീമുകളും ആസ്വാദകരും കാല്‍പ്പന്ത് കളിയുടെ എല്ലാ ആവേശവും ഉള്‍ക്കൊണ്ട് ഈ ടൂര്‍ണമെന്റ് വിജയിപ്പിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
അനിത്ത്:0870557783
ബോണി :0894221558
ഫിന്നി:0892310617

 

comments


 

Other news in this section