Monday, October 15, 2018

നോമ്പുകാല ത്രിദിന ധ്യാനത്തിന്റെ രെജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു

Updated on 16-01-2018 at 10:45 am

ഡബ്ലിന്‍ : ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയുടെ ആഭിമുഖ്യത്തിലും ഇടുക്കി ഭദ്രാസനാധിപനും തൂത്തുട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ നി .വ .ദി .ശ്രീ .സഖറിയാസ് മോര്‍ ഫിലക്‌സീനോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലും എല്ലാവര്‍ഷവും നടത്തിവരുന്ന നോമ്പുകാല ധ്യാനത്തിന്റെ രെജിസ്‌ട്രേഷന്റെ ഉദ്ഘാടനം ഡിസംബര്‍ 31 ന് ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് പള്ളിയില്‍ വെച്ച് ഭദ്രാസന തല ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളോടൊരുമിച്ചു നടത്തപ്പെട്ടു .

ഇടവക വികാരി റവ .ഫാ .ജോബിമോന്‍ സ്‌കറിയ രെജിസ്‌ട്രേഷന്‍ ഫോം റവ .ഡീക്കണ്‍ .ജോബില്‍ യോയാക്കിക്കു നല്‍കിക്കൊണ്ടാണ് രെജിസ്‌ട്രേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് .ഈവര്‍ഷം നടത്തപ്പെടുന്ന നാലാമതു നോമ്പുകാല ധ്യാനം മാര്‍ച്ച് 26 ,27 ,28 (തിങ്കള്‍ ,ചൊവ്വ ,ബുധന്‍ ) എന്നീ തീയതികളില്‍ എന്നിസിലുള്ള സെന്റ് ഫ്‌ലാന്നന്‍സ് കോളേജില്‍ വെച്ച് നടത്തപ്പെടുന്നതായിരിക്കും .ധ്യാനത്തില്‍ തൂത്തുട്ടി ധ്യാനകേന്ദ്രത്തില്‍നിന്നുള്ള വൈദികരുടെയും ഗായകസംഘത്തിന്റെയും സജീവ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ് .പൂര്‍ണ്ണമായും സൗജന്യമായി നടത്തപ്പെടുന്ന പ്രസ്തുത ധ്യാനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെക്കാണുന്ന രെജിസ്‌ട്രേഷന്‍ ലിങ്ക് വഴി രെജിസ്‌ട്രേഷന്‍ ചെയ്യേണ്ടതാണ്

Nombukala Dhyanam-2018 Registration Form

 

comments


 

Other news in this section