Monday, September 24, 2018
Latest News
കമ്മ്യൂണിറ്റി എയര്‍ ആംബുലന്‍സ് സംവിധാനത്തിന് അയര്‍ലണ്ടില്‍ തുടക്കമാകുന്നു; അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് ഉള്‍പ്പെടെ പ്രയോജനപ്പെടുത്താം    കുടിയേറ്റക്കാര്‍ക്ക് ഇനി ഗ്രീന്‍ കാര്‍ഡ് നല്‍കില്ലെന്ന് അമേരിക്ക; ഇന്ത്യന്‍ പ്രവാസികളെ ബാധിക്കും    അപകടത്തില്‍പ്പെട്ട പായ് വഞ്ചിയില്‍ നിന്ന് അഭിലാഷ് ടോമിയെ രക്ഷിച്ചു; കൂടെയുണ്ടായിരുന്ന ഐറിഷ് നാവികനും സുരക്ഷിതന്‍    കൊടുങ്കാറ്റുകള്‍ വന്നത് അനുഗ്രഹവും ആയേക്കും; അയര്‍ലണ്ടില്‍ ഇന്ത്യന്‍ സമ്മര്‍ ഇനിയും തുടരുമെന്ന് കാലാവസ്ഥാ പ്രവചനം    ഭവന ആരോഗ്യമേഖലകളിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ബഡ്ജറ്റില്‍ ഊന്നല്‍ നല്‍കും; നികുതി സംവിധാനം അടിമുടി പരിഷ്‌കരിക്കും; വന്‍ നികുതി ഇളവുകള്‍ പ്രതീക്ഷിക്കേണ്ട   

നോട്ട് നിരോധന സമയത്ത് കേരളത്തിന് താങ്ങായത് പ്രവാസിപ്പണം

Updated on 08-11-2017 at 7:44 am

 

നോട്ട് നിരോധനം ഏല്‍പ്പിച്ച ആഘാതത്തില്‍ കേരളത്തിന് താങ്ങായത് പ്രവാസികളുടെ പണം. പണച്ചുരുക്കത്തില്‍ നട്ടം തിരിഞ്ഞ വിപണിക്ക് ഇത് ആശ്വാസം പകര്‍ന്നു. സമ്പദ്ഘടനയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ പ്രവാസികള്‍ അയച്ച പണം സഹായകമായെന്ന് ധനകാര്യ വിദഗ്ധര്‍ പറയുന്നു. നോട്ട് നിരോധനം പ്രഖ്യാപിച്ച ആദ്യദിനങ്ങളില്‍ പ്രവാസി പണം കേരളത്തിലേക്ക് വരുന്നതില്‍ കുറവുണ്ടായി. ബാങ്കുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിലെ ആശയകുഴപ്പവും ഇതിനു കാരണമായി. പിന്നീട് ബാങ്കുകളില്‍ പ്രവാസി നിക്ഷേപം വര്‍ധിക്കുകയായിരുന്നു. വിപണിയെയും നിര്‍മാണ മേഖലയെയും ഇതു സജീവമാക്കി.

2016 ജൂണ്‍ 30ലെ കണക്കു പ്രകാരം 1,42,668 കോടി രൂപയായിരുന്നു പ്രവാസി നിക്ഷേപം. അത് ഇക്കൊല്ലം ജൂണ്‍ ആയപ്പോള്‍ 1,54,252 കോടിയായി. 11,584 കോടിയുടെ വര്‍ധന. എട്ട് ശതമാനമാണ് വളര്‍ച്ച നിരക്ക്. മൊത്തം നിേക്ഷപ വളര്‍ച്ച 12 ശതമാനമാണ്. അതേസമയം, ബാങ്കുകളില്‍ നിേക്ഷപം ഉയര്‍ന്നപ്പോഴും വായ്പ നാലു ശതമാനം കണ്ട് ഇടിഞ്ഞു. േനാട്ട് അസാധുവായ ആദ്യ മൂന്നു മാസംകൊണ്ട് സംസ്ഥാന വരുമാനത്തില്‍ 2000 േകാടിയുടെ കുറവാണ് വന്നത്. ജി.എസ്.ടി വന്നപ്പോള്‍ ജൂലൈയില്‍ മാത്രം 700കോടി രൂപ കുറഞ്ഞു. ഇതു വന്‍ സാമ്പത്തിക ഞെരുക്കമാണ് സര്‍ക്കാറിനുമുണ്ടാക്കിയത്.

സംസ്ഥാനത്തെ അസംഘടിത-സേവന-കാര്‍ഷിക മേഖലകളില്‍ നോട്ട് നിരോധനം വലിയ പ്രയാസം സൃഷ്ടിച്ചു. റബര്‍ നാണ്യവിളകളുടെ വില തകര്‍ച്ചയോടെ കാര്‍ഷിക മേഖല ദശാബ്ദത്തിെേലറയായി പ്രതിസന്ധിയിലാണ്. നോട്ട് നിരോധനത്തോടെ പരമ്പരാഗത മേഖല കൂടി തകര്‍ന്നു. സഹകരണ മേഖലയെ മാറ്റി നിര്‍ത്തിയത് പ്രതിസന്ധിക്ക് ആക്കം കൂട്ടി. കര്‍ഷകരുടെ വരുമാനം കുറഞ്ഞു. പലരുംസ്ഥാപനങ്ങള്‍ നടത്തികൊണ്ടു പോകാന്‍ കഴിയാത്ത സ്ഥിതിയിലായി.

വരുമാനം കുറഞ്ഞതോടെ ചെറുകിട സ്ഥാപനങ്ങള്‍ പലതും പൂട്ടി. ഉല്‍പാദനം കുറഞ്ഞു. കൃഷിയില്‍ വന്‍ തിരിച്ചടി നേരിട്ടു. ഇവയെല്ലാം സംസ്ഥാനെത്ത ഇക്കൊല്ലത്തെ വളര്‍ച്ച നിരക്കില്‍ കുറവ് വരുത്തും. വിപണിയില്‍ കൂടുതല്‍ പണമിറക്കി മാന്ദ്യത്തില്‍നിന്ന് കരകയറുക എന്ന തന്ത്രമാണ് സംസ്ഥാനം പരീക്ഷിച്ചത്. കിഫ്ബി ഇതിന് വഴിയായികൊണ്ടു വന്നു. അവ പൂര്‍ണമായും പ്രയോഗികമായിട്ടില്ല. നോട്ട് നിരോധനത്തിനു മുമ്പുതന്നെ തളര്‍ച്ച നേരിട്ടിരുന്ന റിയല് എസ്റ്റേറ്റ് മേഖലയുടെ നെട്ടല്ല് തകര്‍ന്നു. ജനം ഈ മേഖലയില്‍ നിക്ഷേപമെന്ന നിലയില്‍ പണം മുടക്കുന്നത് കുറച്ചു. ഇതെല്ലാം തൊഴില്‍ മേഖലയെ കാര്യമായി ബാധിച്ചു.

 

ഡികെ

 

comments


 

Other news in this section