Monday, October 22, 2018

നോക് തീര്‍ത്ഥാടനവും, വി.കുര്‍ബ്ബാനയും സെപ്റ്റംബര്‍ 1 ന്.

Updated on 13-06-2018 at 9:04 am

 

ഡബ്ലിന്‍. അയര്‍ലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെനേതൃത്വത്തില്‍ വി.ദൈവമാതാവിന്റെ ജനനപ്പെരുന്നാളി നോടനുബന്ധിച്ചുള്ള എട്ടുനോമ്പിനോമ്പില്‍ നോക് തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് നടത്തിവരാറുള്ള തീര്‍ത്ഥയാത്രയും വി. കുര്‍ബ്ബാനയും ഈ വര്‍ഷവും ക്രമീകരിച്ചിരിക്കുന്നു.

സെപ്റ്റംബര്‍1 ശനിയാഴ്ച രാവിലെ 11.00 മണിക്ക് അഭി. ജോസഫ് മോര്‍ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആയിരിക്കും വി.കുര്‍ബ്ബാനഅര്‍പ്പിക്കപ്പെടുന്നത്. എല്ലാ വിശ്വാസികളെയും വി. കുര്‍ബ്ബാനാനയില്‍ സംബന്ധിച്ചു വി. ദൈവമാതാവിന്റെ മധ്യസ്ഥയില്‍ അനുഗ്രഹം പ്രാപിക്കുവാന്‍ കര്‍ത്തൃനാമത്തില്‍ ക്ഷണിക്കുന്നതായിഭാരവാഹികള്‍ അറിയിച്ചു.

comments


 

Other news in this section