Wednesday, June 20, 2018
Latest News
തലസ്ഥാന നഗരിയില്‍ അനധികൃത മാലിന്യ നിക്ഷേപം വര്‍ദ്ധിക്കുന്നു    ലയണല്‍ മെസ്സിയെ മൈതാനത്ത് വച്ച് കൊലപ്പെടുത്തുന്ന പോസ്റ്ററുകളുമായി ഇസ്ലാമിക് സ്റ്റേറ്റ്; ലോകകപ്പ് ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണി    കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ തരം താഴ്ത്താനുളള നീക്കം താത്കാലികമായി മരവിപ്പിച്ചു; നടപടിക്കെതിരെ പ്രവാസികള്‍ പ്രതിഷേധത്തില്‍    അണ്വായുധങ്ങള്‍ കൂടുതല്‍ പാകിസ്താന്; പ്രത്യാക്രമണ ശേഷിയില്‍ ഇന്ത്യ മുന്നില്‍; പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട്    യുഎസില്‍ മലയാളി യുവാവിന്റെ മരണത്തില്‍ യുഎസ് പൗരന്‍ കുറ്റക്കാരനാണെന്ന് കോടതി; നിയമ യുദ്ധങ്ങള്‍ക്കൊടുവില്‍ നേടിയ വിധി   

നെഹ്റു ട്രോഫി: ഗബ്രിയേല്‍ ചുണ്ടന്‍ ഓളപ്പരപ്പിലെ വേഗരാജാവ്

Updated on 12-08-2017 at 3:51 pm

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന അറുപത്തിയഞ്ചാമത് നെഹ്റു ട്രോഫി ജലോല്‍സവത്തില്‍ എറണാകുളം തുത്തിക്കാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ഗബ്രിയേല്‍ ചുണ്ടന്‍ ജേതാവ്. ഗബ്രിയേലിന്റെ ഇതാദ്യമായാണ് നെഹ്റു ട്രോഫിയില്‍ മുത്തമിടുന്നത്.

വള്ളത്തില്‍ പ്രൊഫഷണല്‍ തുഴച്ചില്‍ക്കാരെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കൊടുവില്‍ വൈകി ആരംഭിച്ച ഫൈനലില്‍ പായിപ്പാട്, കാരിച്ചാല്‍, മഹാദേവിക്കാട് കാട്ടില്‍തെക്കേതില്‍ വള്ളങ്ങളെ ഫോട്ടോ ഫിനിഷില്‍ പിന്തള്ളിയാണ് ഗബ്രിയേല്‍ ജേതാവായത്.

ഫൗള്‍ സ്റ്റാര്‍ട്ടു മൂലം മൂന്നാം ഹീറ്റ്സിലെ മല്‍സരം നാലു തവണ മുടങ്ങിയിരുന്നു. ഇതും തര്‍ക്കങ്ങള്‍ക്ക് വഴിവച്ചു. ഇതോടെ ഫൈനല്‍ മല്‍സരം ഏറെ വൈകിയാണ് നടന്നത്. നിലവിലെ ജേതാക്കളായിരുന്ന കുമരകം വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാട് ചുണ്ടന്‍ ഉള്‍പ്പെടെയുള്ളവരെ പിന്നിലാക്കിയാണ് കന്നിപ്പോരാട്ടത്തില്‍ തന്നെ ഗബ്രിയേല്‍ വിജയം കരസ്ഥമാക്കിയത്.

അഞ്ച് ഹീറ്റ്സുകളിലായി മല്‍സരിച്ച 20 ചുണ്ടന്‍ വളളങ്ങളില്‍നിന്ന് മികച്ച സമയം കുറിച്ച നാലു വള്ളങ്ങളാണ് ഫൈനലിനു യോഗ്യത നേടിയത്. മല്‍സര വിഭാഗത്തിലെ 20 ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പെടെ 78 കളിവള്ളങ്ങളാണ് ഇത്തവണ അണിനിരന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും കളിവള്ളങ്ങള്‍ മാറ്റുരയ്ക്കാന്‍ ഇറങ്ങിയത്.

എ എം

comments


 

Other news in this section