Thursday, August 16, 2018

നീരജ് മാധവ് വിവാഹിതനായി; വധു കോഴിക്കോട് സ്വദേശിനി ദീപ്തി

Updated on 02-04-2018 at 2:42 pm

യുവനടന്‍ നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. കോഴിക്കോട് വച്ചായിരുന്നു വിവാഹം. പാരമ്പര്യ രീതിയിലായിരുന്നു ചടങ്ങുകള്‍. ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു.

2013ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പീന്നീട് ദൃശ്യത്തിലെ മോനിച്ചന്‍ ആണ് നീരജിനെ ശ്രദ്ധേയനാക്കിയത്. 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌ക്കര, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നിരവധി ചിത്രങ്ങളില്‍ നീരജ് വേഷമിട്ടു. പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ നായകനായി. ലവകുശ എന്ന ചിത്രത്തിന്റെ തിരക്കഥ നീരജിന്റേതായിരുന്നു.

Life is so much better when you 're laughing

Posted by Magsmen Stories on Sunday, April 1, 2018

Posted by Magsmen Stories on Sunday, April 1, 2018

 

 

comments


 

Other news in this section