Wednesday, August 21, 2019

നീനാ കൈരളി ഈസ്റ്റര്‍,വിഷു ആഘോഷങ്ങള്‍ ഉജ്വലമായി കൊണ്ടാടി…

Updated on 14-05-2019 at 7:43 am

നീനാ (കൗണ്ടി ടിപ്പററി): പ്രത്യാശയുടെയും ഐശ്വര്യത്തിന്റെയും സന്ദേശങ്ങള്‍ പകര്‍ന്നുതരുന്ന ആഘോഷങ്ങളായ ഈസ്റ്ററും, വിഷുവും സംയുക്തമായി മെയ് 11-ന് നീനാ കൈരളി ആഘോഷിച്ചു. നീനാ സ്‌കൗട്ട് ഹാളില്‍ വച്ച് ഉച്ചകഴിഞ്ഞു 2 മണിക്ക് ആരംഭിച്ച ആഘോഷപരിപാടികള്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വ്യത്യസ്തതയാര്‍ന്ന നൃത്തരൂപങ്ങള്‍, ഗാനാലാപനങ്ങള്‍, ആസ്വാദ്യതയും സന്ദേശവും ചേര്‍ത്തൊരുക്കിയ സ്‌കിറ്റുകള്‍, വേഷത്തിലും ഭാവത്തിലും വ്യത്യസ്തത നിറഞ്ഞുനില്‍ക്കുന്ന ഫാഷന്‍ ഷോ തുടങ്ങി നിരവധി പരിപാടികള്‍കൊണ്ട് സമ്പുഷ്ടമായി. തുടര്‍ന്ന് ഫാ.റെക്‌സന്‍ ചുള്ളിക്കല്‍ ‘ലക്കി ഫാമിലി നറുക്കെടുപ്പ്’ നടത്തുകയും ഈസ്റ്റര്‍, വിഷു സന്ദേശം നല്‍കുകയും ചെയ്തു.

കൂടാതെ അയര്‍ലണ്ടിലും, യു.കെ.യിലും ഏറെ പ്രശസ്തനും അവാര്‍ഡ് വിന്നിങ് മജീഷ്യനുമായ ‘Steve Spade’ന്റെ മാജിക് ഷോ ഇത്തവണത്തെ ആഘോഷത്തിന്റെ മാറ്റ് കൂട്ടി. ആസ്വാദകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി അത്ഭുതത്തിന്റെ ലോകത്തേയ്ക്ക് എത്തിച്ച മാജിക് വിസ്മയം കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിച്ചു. കലാപരിപാടികള്‍ക്കും, മാജിക്ഷോയ്ക്കും ശേഷം വിഭവസമൃദ്ധമായ ഡിന്നറോടെ ആഘോഷങ്ങള്‍ക്ക് തിരശീല വീണു.

നീനാ കൈരളി 2018-19 വര്‍ഷത്തെ ഭാരവാഹികളായ ജോമി ജോസഫ്, ഷിന്റോ ജോസ്,രാജേഷ് അബ്രഹാം, നിഷ ജിന്‍സണ്‍, ജോസ്മി ജെനില്‍ എന്നിവര്‍ ആഘോഷപരിപാകള്‍ക്ക് നേതൃത്വം നല്‍കി.

comments


 

Other news in this section