Friday, July 20, 2018

നീനാ കൈരളിയുടെ ഈസ്റ്റര്‍,വിഷു ആഘോഷങ്ങള്‍ അവിസ്മരണീയമായി.

Updated on 10-04-2018 at 10:33 pm

നീനാ :നീനാ കൈരളിയുടെ പത്താമത് ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ ഏഴാം തിയതി ശനിയാഴ്ച നീനാ സ്‌കൗട്ട് ഹാളില്‍ വച്ച് നടന്നു.ഗാനമേളകളിലൂടെയും, ചലച്ചിത്ര പിന്നണി ഗാനങ്ങളിലൂടെയും മലയാളികളുടെ മനം കവര്‍ന്ന ഗായകന്‍ ‘ശ്രീ.പന്തളം ബാലന്‍’ ആഘോഷപരിപാടികള്‍ ഉത്ഘാടനം ചെയ്യുകയും, തുടര്‍ന്ന് ‘നീനാ കൈരളി’ മൊമെന്റോ നല്‍കി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു

പിന്നീട് കാണികളെ ആവേശഭരിതരാക്കി ശ്രീ പന്തളം ബാലന്റെ നേതൃത്വത്തില്‍ ‘ഡബ്ലിന്‍ സോള്‍ ബീറ്റ്‌സ്’ അംഗങ്ങളും പങ്കെടുത്ത ഗാനമേള അരങ്ങേറി.ഗാനമേളയോടൊപ്പം കൈരളി അംഗങ്ങള്‍ അവതരിപ്പിച്ച ബൈബിള്‍ സ്‌കിറ്റ്, മാര്‍ഗം കളി, കുട്ടികളുടെ സ്‌കിറ്റ്, മുതിര്‍ന്നവരുടെയും കുട്ടികളുടെയും ഡാന്‍സുകള്‍, പാട്ടുകള്‍ എന്നിവ ആഘോഷത്തിന്റെ മാറ്റുകൂട്ടി.തുടര്‍ന്ന് വിഭവസമൃദ്ധമായ ഡിന്നറോടെ ആഘോഷങ്ങള്‍ക്ക് തിരശീല വീണു.ജിന്‍സണ്‍ എബ്രഹാം,അഭിലാഷ് രാമചന്ദ്രന്‍,വിനീത് ജോസഫ്, നോബിള്‍ ടോം,പ്രിയ ജോജിന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്ത : ജോബി മാനുവല്‍.

     

comments


 

Other news in this section