Monday, February 18, 2019

നിപ്പ വൈറസ് ഭീതി: കേരളത്തിലേക്ക് യാത്ര വിലക്ക് ഉണ്ടോ ? പ്രവാസി മലയാളികള്‍ ആശങ്കയില്‍

Updated on 24-05-2018 at 4:02 pm

സംസ്ഥാനത്ത് നിപ്പ വൈറസ് ബാധ കൊണ്ടുള്ള മരണം സ്ഥിരീകരിച്ചതോടെ പ്രവാസി മലയാളികള്‍ ആശങ്കയില്‍ ആണ്. വിദേശയാത്രയ്ക്ക് നിപ്പ വൈറസ് വിലങ്ങുതടിയാകുമെന്ന ഭീതിയിലാണ് പ്രവാസി മലയാളികള്‍. വവ്വാലുകളില്‍ നിന്നും മനുഷ്യ ശരീരത്തിലെത്തുന്ന ഈ രോഗം അതിവേഗമാണ് പടരുന്നത്. രോഗം ബാധിച്ച് കിടക്കുന്നവരെയും മരിച്ചവരെയും അവരുടെ ഉറ്റ ബന്ധുക്കള്‍ക്കു പോലും കാണാന്‍ അനുവദിക്കുന്നില്ല എന്നത് ഈ വൈറസിന്റെ ഗുരുതരാസ്ഥയാണ് വ്യക്തമാക്കുന്നത്.

കേരളത്തില്‍ നിന്ന് അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഉണ്ടാവാനുള്ള സാദ്ധ്യതയും നിലനില്‍ക്കുന്നുണ്ട്. നിപ്പ വൈറസ് പ്രവാസി മലയാളികളിലേക്കും പ്രതിസന്ധിയുണ്ടാക്കുന്നു. സമീപത്ത് കേരളത്തില്‍ നിന്നും വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും സിവില്‍ ഏവിയേഷന്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തുകയോ ചെന്നിറങ്ങുന്ന രാജ്യത്ത് പരിശോധനക്ക് വിധേയമാവുകയോ ചെയ്യാന്‍ സാധ്യതയാണ് മുന്നില്‍ കാണുന്നത്. ഇന്റര്‍ നാഷണല്‍ സിവില്‍ ഏവിയേഷന്‍ നിയമം പ്രകാരമാണ് ഇതിനുള്ള സാധ്യതകള്‍.

മുമ്പ് H1N1 പനി വന്നപ്പോള്‍ മിക്ക രാജ്യത്തേ എയര്‍പോര്‍ട്ടിലും നിയന്ത്രണം കൊണ്ടുവന്നിരുന്നു. അതിനേക്കാള്‍ ഭീകരമായ വൈറസ് ആണ് കേരളത്തില്‍ ഇപ്പോള്‍ താണ്ഡവമാടുന്ന നിപ്പ വൈറസ്. ഇതുമായി ബന്ധപ്പെട്ട് അതാത് രാജ്യങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ട്. യാത്രാ വിലക്ക് ഏര്‍പെടുത്താനും അതാത് രാജ്യങ്ങള്‍ക്ക് സിവില്‍ ഏവിയേഷന്‍ നിയമം പ്രകാരം സാധിക്കും. ഒരു പ്രത്യേകതരം വൈറസ് ബാധ കണ്ടെത്തിയതിനാല്‍ എല്ലാവരും വളരെ കരുതലോടെ നീങാനും. വിസാ കാലാവതിയൊ ലീവൊ തീരാന്‍ ചുരുക്കം ദിവസങ്ങള്‍ ബാക്കിയുള്ളവര്‍ യാത്ര നേരത്തെ ആക്കാനും. നാട്ടിലേക്ക് വരുന്നവര്‍ കഴിയുന്നതും യാത്ര ഒഴിവാക്കാനും പല വിദേശ രാജ്യങ്ങളും നിര്‍ദ്ദേശിച്ചു കഴിഞ്ഞു.

അതേസമയം ഇന്ന് നിപ്പ വൈറസ് ഒരാള്‍ക്ക് കൂടി ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിരീക്ഷണത്തിലുണ്ടായിരുന്ന നഴ്സിങ് വിദ്യാര്‍ഥിനിക്കാണ് നിപ്പ ബാധ സ്ഥിരീകരിച്ചത്. 160 സാമ്പിളുകള്‍ പരിശോധനയക്കയച്ചതില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരമാണ് നഴ്സിങ് വിദ്യാര്‍ഥിനിക്ക് നിപ്പ ബാധയാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 14 പേര്‍ക്കാണ് നിപ്പ സ്ഥിരീകരണമുണ്ടായിരിക്കുന്നത്. ദിവസങ്ങളായി ചികിത്സയിലായിരുന്ന പേരാമ്പ്ര സൂപ്പിക്കടവിലെ മൂസ ഇന്ന് രാവിലെ മരിച്ചിരുന്നു. സംസ്ഥാനത്ത് നിപ്പ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 12 ആയി.

നിപ്പാ വൈറസ് ബാധ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോഴും അപൂര്‍വ വൈറസ് മൂലം മരണപ്പെടുന്നവരുടെ എണ്ണം കൂടുന്നു. മറ്റ് പലരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടക്കം നിരീക്ഷണത്തിലുമാണ്. വൈറസ് ബാധയുണ്ടായി ദിവസങ്ങളായിട്ടും ഇതിന്റെ ഉറവിടം എവിടെ നിന്നാണെന്നതിനെക്കുറിച്ച് വിവരവും ലഭിച്ചിട്ടില്ല. കോണ്ടാക്ട് ഇന്‍ഫെക്ഷന്‍ വിഭാഗത്തില്‍ വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരുന്നതായാണ് ഉന്നത അധികൃതരുടെ ശ്രദ്ധയില്‍പെട്ടിരിക്കുന്നത്. കേരളത്തിന്റെ വടക്കന്‍ ജില്ലകളിലേക്ക് നിര്‍ബന്ധിത സന്ദര്‍ശന വിലക്കൊന്നുമില്ലെങ്കിലും ആവശ്യമെങ്കില്‍ സന്ദര്‍ശനം ഒഴിവാക്കാമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡോക്ടര്‍മാര്‍ വന്‍ സുരക്ഷാ കവചങ്ങളോടെ രോഗികളെ കാണുമ്പോഴും തുണികൊണ്ട് മുഖം മറച്ചു ആരോഗ്യ പ്രവര്‍ത്തകരും നഴ്സുമാരും; നിപ പേടിയില്‍ ആയിരങ്ങള്‍ ആശുപത്രിയിലേക്ക് ഒഴുകി എത്താന്‍ തുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെ കുഴയുകയാണ് ജില്ലാ ഭരണകൂടം; ലോകാരോഗ്യ സംഘടനയുടെ സഹായം തേടിയെക്കുമെന്ന വാര്‍ത്തയും പരക്കുന്നുണ്ട്.

കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ മരണകൊയ്ത്ത് നടത്തുന്ന നിപാ വൈറസ് മൂലമുള്ള മരണങ്ങളില്‍ പ്രവാസി മലയാളികള്‍ കടുത്ത ഭയാശങ്കയിലാണ്. ജൂണ്‍ മധ്യം വരെ നീളുന്ന റംസാനും അവസാനം ആരംഭിക്കുന്ന വിദ്യാലയ അവധിയും പ്രമാണിച്ച് നാട്ടിലേക്ക് പോകാന്‍ നൂറുകണക്കിന് മലായളികളാണ് അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളത്. ഇവരില്‍ പലരും കുടുംബസമേതം നാട്ടിലേക്ക് പോകുവാന്‍ തയ്യാറെടുത്തിരുന്നവരാണ്.

സാധാരണഗതിയില്‍ ഈ മാസങ്ങളില്‍ അനേക പ്രവാസി കുടുംബങ്ങള്‍ ദിവസേന കേരളത്തിലേക്കും ഇങ്ങോട്ടും യാത്ര ചെയ്യുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ പടരുന്ന നിപാ വൈറസ് സംബന്ധിച്ച വാര്‍ത്താപ്രളയം യൂറോപ്യന്‍ രാജ്യങ്ങളിലെ ആരോഗ്യ ഇമിഗ്രഷന്‍ വകുപ്പുകളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കേരളത്തിലേക്ക് ഈ സമയത്ത് പോകുന്നവര്‍ വൈറസ് വാഹകരായി മടങ്ങിയെത്തുമെന്ന പരിഭാന്തിയാണുള്ളത്.

രോഗലക്ഷണങ്ങള്‍ ഉള്ളവരെ തിരിച്ചയയ്ക്കുന്ന കാര്യവും പരിഗണിക്കുന്നു എന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇത് ഇപ്പോള്‍ നാട്ടില്‍ ഉള്ള പ്രവാസികളെ തെല്ലൊന്നുമല്ല ഭീതിയിലാഴ്ത്തുന്നത്. തിരിച്ചു വരുമ്പോള്‍ രോഗബാധയില്ല എന്ന കേരളത്തിലെ ആരോഗ്യ വകുപ്പില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് കൂടി കരുതേണ്ടി വരുമോ എന്ന ആശങ്കയും പ്രവാസി മലയാളികളില്‍ ഉടലെടുത്തിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് വിവാഹം, മരണം, കുടുംബച്ചടങ്ങുകള്‍ എന്നി അത്യാവശ്യ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ടിക്കറ്റുകള്‍ ബുക്കുചെയ്തവരും യാത്ര മാറ്റി വയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്ത പലരും അതു റദ്ദാക്കുന്നത് തുടര്‍ക്കഥയാവുന്നുവെന്ന് ട്രാവല്‍ ഏജന്‍സികളും സ്ഥിരീകരിച്ചിട്ടുണ്ട്.

യൂറോപ്യന്‍ രാജ്യങ്ങളെ കൂടാതെ കേരളത്തിലേക്ക് പോകുന്ന പൗരന്‍മാര്‍ക്ക് ബഹ്റൈനും യുഎഇയും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു കഴിഞ്ഞു. മറ്റു ജിസിസി രാജ്യങ്ങളും നിയന്ത്രണം പ്രഖ്യാപിക്കുമെന്നാണ് സൂചന. നിപ്പാ വൈറസ് മൂലമുള്ള ആശങ്ക മലയാളികളായ പ്രവാസികള്‍ക്ക് ഗള്‍ഫ് മേഖലയിലേക്കുള്ള യാത്രയ്ക്ക് തടസമാകുമോ എന്ന ആശങ്കയും പ്രവാസികള്‍ക്കിടയില്‍ പരന്നിട്ടുണ്ട് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ബഹ്റൈന്‍ അറിയിപ്പ് നല്‍കി. നിപ്പാ വൈറസ് മൂലമുള്ള പനിയും അസുഖങ്ങളും നിയന്ത്രണ വിധേയമാകുംവരെ കേരളത്തിലേക്ക് പോകരുതെന്നാണ് നിര്‍ദേശം. ബഹ്റൈനിന്റെ മുംബൈ കോണ്‍സുലേറ്റാണ് ഇതുസംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. മലബാര്‍ മേഖലയില്‍ നിപ്പാ വൈറസ് ഭീതി പരത്തിയതാണ് പുതിയ നിയന്ത്രണത്തിന് കാരണം. നിപ്പാ വൈറസ് മൂലമുള്ള പനിയും അസുഖങ്ങളും നിയന്ത്രണ വിധേയമാകുംവരെ കേരളത്തിലേക്ക് പോകരുതെന്നാണ് നിര്‍ദേശം.

നിപ്പാ വൈറസ് ബാധമൂലം പനി വരികയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുകയും മരണം സംഭവിക്കുകയുമാണ് ചെയ്യുന്നതെന്ന് ആരോഗ്യ വൃത്തങ്ങള്‍ പറയുന്നു. നിപ്പാ വൈറസിനെ പ്രതിരോധിക്കാനുള്ള ഗുളിക മലേഷ്യയില്‍ നിന്ന് കേരളത്തിലെത്തിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത് പിന്നീട് പരിചരിച്ച നഴ്സ് മരിക്കുകയും രോഗികളുമായി അടുത്തിടപഴകിയവര്‍ക്ക് രോഗലക്ഷണങ്ങള്‍ കാണുകയും ചെയ്തതോടെയാണ് ഭീതി പരന്നത്. കോഴിക്കോട്, മലപ്പുറം ഉള്‍പ്പെടെ മലബാറിലെ നാല് ജില്ലകളിലാണ് ആശങ്ക കൂടുതല്‍.

കേരളത്തില്‍ 12 പേര്‍ ഇതുവരെ നിപ്പാ വൈറസ് ബാധമൂലം മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മറ്റു പനി മരണങ്ങളും നിപ്പാ വൈറസ് മൂലമാണെന്ന പ്രചാരണം നടക്കുന്നുണ്ട്. അനാവശ്യ പ്രചാരണത്തില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞുനില്‍ക്കണമെന്ന് കേരള സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. ‘നിപ്പാ’ വൈറസ് ബാധ ഏല്‍ക്കാന്‍ സാധ്യത ഉള്ളതുകൊണ്ട് കേരളത്തിലേയ്ക്ക് പോകരുതെന്ന വ്യാജ സന്ദേശങ്ങള്‍ പല സമൂഹ മാധ്യമങ്ങളിലും പ്രവാസികള്‍ക്കിടയില്‍ പരക്കുന്നുണ്ടെന്നും ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ പല പ്രവാസികളും അവരുടെ ഗ്രൂപ്പുകളിലും മറ്റും പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.

ഇത്തരം പകര്‍­ച്ച വ്യാ­ധി­കള്‍ (മു­ന്‍­പ് എച്ച്1എന്‍­1 പോ­ലെ­) ഈയടു­ത്ത കാ­ലത്ത് പലപ്പോ­ഴും വരി­കയും പോ­വു­കയും ചെ­യ്തി­ട്ടു­ണ്ട്. രോ­ഗത്തെ­ നി­സ്സാ­രമാ­യി­ കാ­ണേ­ണ്ടതി­ല്ല, എന്നാല്‍ സോ­ഷ്യല്‍ മീ­ഡി­യയി­ലെ­ പ്രചരണം അല്‍­പ്പം നി­യന്ത്രി­ക്കണം. കി­ട്ടി­യത് എന്തും പ്രചരി­പ്പി­ക്കു­ന്നത് നി­ര്‍­ത്തണമെ­ന്നാണ് പ്രവാ­സി­ സോ­ഷ്യല്‍ ഗ്രൂ­പ്പു­കളി­ലൂ­ടെ­ ഇപ്പോള്‍ സാ­മൂ­ഹ്യ പ്രവര്‍­ത്തകര്‍ ആവശ്യപ്പെ­ടു­ന്നത്. 80% പ്രവാ­സി­കളു­ടെ­ വരു­മാ­നം കൊ­ണ്ട് മു­ന്നോ­ട്ട് പോ­കു­ന്ന കേ­രളത്തി­ന്റെ­ നി­ലനി­ല്‍­പ്പ് അവതാ­ളത്തി­ലാ­കു­ന്ന തരത്തില്‍ നാം ഇടപെ­ടരു­തെ­ന്നും ഇത് വലി­യ പ്രശ്‌നമാ­യി­ ശ്രദ്ധയി­ല്‍­പ്പെ­ട്ടാല്‍ നി­ലവില്‍ അവധി­യില്‍ ഉള്ളവര്‍­ക്ക് വി­ദേ­ശത്തേ­യ്ക്ക് തി­രി­ച്ച് വരാന്‍ ബു­ദ്ധി­മു­ട്ടാ­കു­ന്ന നി­യന്ത്രണം വി­ദേ­ശരാ­ജ്യങ്ങള്‍ എടു­ക്കാന്‍ നി­ങ്ങള്‍ കാ­രണമാ­കു­മെ­ന്നും വി­ലയി­രു­ത്തപ്പെ­ടു­ന്നു­. അതോ­ടെ­ കന്പനി­കള്‍ അവധി­കള്‍ ഒഴി­വാ­ക്കാന്‍ നി­ര്‍­ബന്ധി­തമാ­ക്കപ്പെ­ടും. അവധി­ക്ക് പോ­യി­ വരു­ന്‌പോള്‍ മെ­ഡി­ക്കല്‍ ടെ­സ്റ്റു­കള്‍ ബാ­ധ്യതയാ­കും. നമ്മു­ടെ­ നാ­ട്ടി­ല്‍­നി­ന്നു­ള്ള പച്ചക്കറി­ ഇതര ഭക്ഷണസാ­ധനങ്ങള്‍ കയറ്റു­മതി­ തടയപ്പെ­ടും. പൂ­ര്‍­ണ്ണമാ­യും നാം വളരെ­ ബു­ദ്ധി­മു­ട്ടി­ലാ­കും. ആയതി­നാല്‍ എല്ലാം ഉത്സവ പ്രതീ­തി­യില്‍ എടു­ക്കാ­തെ­ ദീര്‍ഘവീക്ഷണത്തോ­ടെ­ പ്രവര്‍­ത്തി­ക്കണമെ­ന്നും ഗ്രൂ­പ്പു­കളില്‍ ഈ രോ­ഗത്തെ­ക്കു­റി­ച്ചു­ള്ള വാ­ര്‍­ത്താ­പ്രചാ­രണം നി­ര്‍­ബന്ധമാ­യും ഒഴി­വാ­ക്കണമെ­ന്നും പൊ­തു­പ്രവര്‍­ത്തകര്‍ പ്രവാ­സി­ മലയാ­ളി­കളോട് ആവശ്യപ്പെ­ടുന്നു.

നി­ലവില്‍ വളരെ­ കു­റച്ചു­മാ­ത്രം ആളു­കള്‍­ക്ക് ബാ­ധി­ച്ചി­രി­ക്കു­ന്ന രോ­ഗത്തെ­ പ്രചരി­പി­ച്ച് വലു­താ­ക്കാ­തെ­, വായ് മൊ­ഴി­കൊ­ണ്ടും, വാ­ക്കു­കള്‍ കൊ­ണ്ടും, പ്രവര്‍­ത്തി­യി­ലും നേ­രി­ട്ട് സ്വന്തം കു­ടുംബത്തി­ലും നാ­ട്ടി­ലും സു­ഹൃ­ത്ത് വലയത്തി­ലും അത് പകരാ­തി­രി­ക്കാന്‍ ശ്രദ്ധി­ക്കേ­ണ്ട കാ­ര്യങ്ങള്‍ ഉപദേ­ശി­ക്കു­കയാണ് വേ­ണ്ടത്. അതേ­സമയം കേ­രളത്തില്‍ വൈ­റസ് ബാ­ധയു­ള്ള രക്തം ടെ­സ്റ്റ് ചെ­യ്യാ­നു­ള്ള ലാബ് നി­ര്‍­ബന്ധമാ­യും ആവശ്യമാണ് എന്നത് സര്‍­ക്കാ­രില്‍ സമ്മര്‍­ദ്ദം ചെ­ലു­ത്താന്‍ ഒരു­മി­ക്കു­കയും വേ­ണമെ­ന്ന് ഗ്രൂ­പ്പു­കളി­ലൂ­ടെ­ സാ­മൂ­ഹ്യ പ്രവര്‍­ത്തകര്‍ ആവശ്യപ്പെ­ടുന്നു­.

കഴിയുന്നതും യാത്രാകാര്യങ്ങളില്‍ അതത് രാജ്യങ്ങളുടെ അറിയിപ്പുകള്‍ പ്രവാസികള്‍ അനുസരിക്കുന്നത് നല്ലതായിരിക്കും. മുന്‍ കരുതലിനും മറ്റ് രാജ്യങ്ങളില്‍ വൈറസ് എത്താതിരിക്കാനും ഇത് സഹയകരമാകും. മുന്‍ കരുതല്‍ നടപടികളില്‍ വിമാനത്താവളങ്ങളില്‍ ബുദ്ധിമുട്ട് ഉണ്ടാകും എങ്കിലും അതാത് രാജ്യത്തേ സുരക്ഷക്ക് വേണ്ടിയാണിത്.

 

 

ഡികെ

comments


 

Other news in this section