Monday, May 28, 2018

നടിയെ ആക്രമിച്ച കേസ്; വിചാരണ നീട്ടിവെയ്ക്കാനാകില്ലെന്ന് ഹൈക്കോടതി

Updated on 12-03-2018 at 10:35 am

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടിവെയ്ക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി. വിചാരണ തടയണമെന്നും ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ലഭിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. ഹര്‍ജി ഈ മാസം 21ന് വീണ്ടും പരിഗണിക്കും.

മാര്‍ച്ച് 14 ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് ദിലീപ് സ്റ്റേ പെറ്റീഷനുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിന്റെ വിചാരണയ്ക്കായി ബുധനാഴ്ച ഹാജരാകണമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ദിലീപ് ഉള്‍പ്പടെയുള്ള പ്രതികളോട് നിര്‍ദേശിച്ചിട്ടുണ്ട്.

കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങളുടെ പകര്‍പ്പ് തനിക്ക് ലഭ്യമായിട്ടില്ലെന്നും അത് ലഭിക്കുന്നതുവരെ വിചാരണ ആരംഭിക്കരുതെന്നുമാണ് ദിലീപിന്റെ ആവശ്യം. പ്രതിയെന്ന നിലയിലുള്ള നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

 

ഡികെ

 

comments


 

Other news in this section