Wednesday, August 21, 2019

നടന്‍ രഞ്ജി പണിക്കരുടെ ഭാര്യ അനിത മറിയം തോമസ് അന്തരിച്ചു

Updated on 10-03-2019 at 1:07 pm

ചെങ്ങന്നൂര്‍: നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ ഭാര്യ അനിത മിറിയം തോമസ് (58) അന്തരിച്ചു. പുലര്‍ച്ചെ 3.30ക്ക് ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് വളരെക്കാലമായി ചികിത്സയിലായിരുന്നു.

രഞ്ജി പണിക്കര്‍ കേരള സര്‍വകലാശാലയില്‍ ജേര്‍ണലിസം പഠിക്കുമ്പോള്‍ സഹപാഠിയായിരുന്നു അനിത. പിന്നീട് വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുവര്‍ക്കും ഇരട്ട സഹോദരന്മാരായ രണ്ട് ആണ്‍മക്കളാണുള്ളത്. അച്ഛന്റെ പാത പിന്തുടര്‍ന്ന് ഒരാള്‍ സിനിമയിലേക്ക് തന്നെ എത്തിയിരുന്നു.

മക്കള്‍ : നിതിന്‍ രഞ്ജി പണിക്കര്‍, നിഖില്‍ രഞ്ജി പണിക്കര്‍. സംസ്‌കാരം തിങ്കളാഴ്ച്ച 12ന് ചെങ്ങന്നൂര്‍ പുത്തന്‍കാവ് മാര്‍ത്തോമ്മ ആരോഹണ പള്ളിയില്‍.

എ എം

comments


 

Other news in this section