Friday, May 24, 2019

നടന്‍ കുഞ്ചാക്കോ ബോബന്‍ അച്ഛനായി…! നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമെന്നു താരം ; കുഞ്ഞിക്കാലിന്റെ ചിത്രം സഹിതം കുഞ്ചാക്കോബോബന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍…

Updated on 22-04-2019 at 6:54 am

നടന്‍ കുഞ്ചാക്കോ ബോബന്‍ അച്ഛനായി. ഇന്‍സ്റ്റഗ്രാമിലെ തന്റെ ഒഫീഷ്യല്‍ പേജിലൂടെ കുഞ്ചാക്കോ തന്നെയാണ് ഈ കാര്യം പുറത്തുവിട്ടത്. ”ഒരു ആണ്‍ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും, പ്രാര്‍ത്ഥനകള്‍ക്കും, കരുതലിനും നന്ദി. ജൂനിയര്‍ കുഞ്ചാക്കോ നിങ്ങള്‍ക്കെല്ലാവര്‍ക്കും അവന്റെ സ്നേഹം നല്‍കുന്നു”, എന്നാണ് ഈ വാര്‍ത്ത പങ്കുവച്ച് കുഞ്ചാക്കോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

2005 ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരാകുന്നത്. 14 വര്‍ഷമായി കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു ഇരുവരും. ഏപ്രില്‍ രണ്ടിനാണ് ഇരുവരും 14ാം വിവാഹവാര്‍ഷികം ആഘോഷിച്ചത്. ഈ വിവാഹവാര്‍ഷികം എക്സ്ട്രാ സ്പെഷ്യല്‍ ആണെന്ന് കുഞ്ചാക്കോ ബോബന്‍ കുറിച്ചിരുന്നു. അതിനു പിന്നാലെയാണ് സന്തോഷ വാര്‍ത്ത എത്തിയത്.

എന്തായാലും ജൂനിയര്‍ കുഞ്ചാക്കോയുടെ വരവിനെ സന്തോഷത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ചാക്കോച്ചനും ഭാര്യ പ്രിയയ്ക്കും ആശംസ അറിയിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. സിനിമ താരങ്ങളും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

comments


 

Other news in this section