Monday, October 15, 2018
Latest News
മാലിന്യ നിര്‍മ്മാര്‍ജ്ജനം: ചീത്തപ്പേര് മാറാതെ തലസ്ഥാന നഗരം.    സെക്കന്‍ഡില്‍ 10 ലക്ഷം കോടി ചിത്രങ്ങള്‍; പ്രകാശ വേഗത്തിനൊപ്പമെത്തി ചിത്രമെടുക്കുന്ന ക്യാമറയുമായി ശാസ്ത്രജ്ഞര്‍    മലയാളികള്‍ അവഗണിക്കപ്പെടുന്നോ ? ഇന്ത്യന്‍ സര്‍ക്കാരിന് കേരളം പ്രളയബാധിത സംസ്ഥാനമല്ലെന്ന് വാര്‍ത്ത    ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഉപാധികളോടെ ജാമ്യം; കേരളത്തില്‍ പ്രവേശിക്കരുതെന്ന് കോടതി; പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം    ബ്രക്സിറ്റ് ചര്‍ച്ചകള്‍ പ്രതിസന്ധിയില്‍; ഐറിഷ് അതിര്‍ത്തി പ്രശ്‌നത്തില്‍ തീരുമാനമായില്ല; തന്റെ ‘സൂപ്പര്‍ കാനഡ’ കരാര്‍ നടപ്പാക്കണമെന്ന് ബോറിസ് ജോണ്‍സണ്‍   

നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു

Updated on 17-09-2018 at 9:22 am

കൊച്ചി: നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു. 68 വയസ്സായിരുന്നു. കൊച്ചിയിലെ വസതിയില്‍ ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു.

മലയാള സിനിമയില്‍ വില്ലനായും സ്വഭാവനടനായും തിളങ്ങിയ ക്യാപ്റ്റന്‍ രാജു തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങി 500 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1981 ല്‍ പുറത്തിറങ്ങിയ ‘രക്ത’മാണ് ആദ്യ ചിത്രം. മലയാളം സീരിയലുകളിലും അദ്ദേഹം വേഷമിട്ടു.

പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരില്‍ കെജി ഡാനിയേലിന്റെയും അന്നമ്മയുടെയും മകനായി 1950 ജൂണ്‍ 27 നായിരുന്നു ജനനം. 21-ാം വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്ന ക്യാപ്റ്റന്‍ രാജു സര്‍വീസില്‍ നിന്ന് വിരമിച്ചതിന് ശേഷമാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്. 1997 ല്‍ ‘ഇതാ ഒരു സ്‌നേഹഗാഥ’ എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

comments


 

Other news in this section