Wednesday, June 26, 2019
Latest News
കഞ്ചാവിനെ ഔഷധങ്ങളുടെ പട്ടികയില്‍ പെടുത്തുന്ന നിയമത്തില്‍ ഒപ്പുവെച്ച് ആരോഗ്യമന്ത്രി    മ്യാന്മറിലെ റാഖൈനില്‍ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിച്ചു; ബുദ്ധമത ഭരണം ആവശ്യപ്പെടുന്ന ‘അരകാന്‍ ആര്‍മി’യുമായി സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു…    ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്…    ഇറാനും അമേരിക്കയും തമ്മിലുള്ള വാഗ്വാദങ്ങള്‍ മുറുകുന്നു; ഇറാനെ തുടച്ചുനീക്കുമെന്ന് ട്രംപ്, ട്രംപിന് ഭ്രാന്താണ് എന്ന് ഇറാന്‍ പ്രസിഡന്റ് റൂഹാനി…    നാട്ടിലേക്ക് പോകുന്ന പ്രവാസികളുടെ ശ്രദ്ധക്ക്: വാഹന നിയമങ്ങളില്‍ മാറ്റം; അശ്രദ്ധമായാല്‍ കീശ കാലിയാകും…   

ദുബൈയില്‍ പ്രവാസി ഇന്ത്യക്കാരുടെ മനം കവര്‍ന്ന് രാഹുല്‍ ഗാന്ധി

Updated on 12-01-2019 at 7:40 am

ദുബയിലെ പ്രവാസി ഇന്ത്യക്കാരോട് സംവദിക്കാനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത് ഉജ്ജ്വല സ്വീകരണം. ദുബയ് ഇന്റര്‍ നാഷണല്‍ ക്രിക്കററ് സ്റ്റേഡിയത്തില്‍ അദ്ദേഹത്തെ ആയിരങ്ങളാണ് അദ്ദേഹത്തെ കേള്‍ക്കാനെത്തിയത്. ഞാന്‍ വലിയ ആളല്ല, നിങ്ങളില്‍ ഒരാള്‍. എന്റെ ‘മന്‍ കി ബാത്’ കേള്‍പ്പിക്കാനല്ല, നിങ്ങളെ കേള്‍ക്കാനാണു ഞാന്‍ വന്നത്. എന്ന് തുടങ്ങി ജനങ്ങളെ അഭിസംബോധന ചെയ്ത രാഹുല്‍ രാജ്യത്ത് കഴിഞ്ഞ 4 വര്‍ഷമായി അസഹിഷ്ണുതയുടെ കാലമായിരുന്നെന്നും പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയ താല്‍പര്യത്തിനായി വിഭജിക്കുയാണിപ്പോള്‍. മതം, ഭാഷ, സംസ്‌കാരം , സാമ്പത്തിക നിലവാരം എന്നിങ്ങനെ പല പേരുകളിലാണ് വിഭജനം നടന്നുകൊണ്ടിരിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.

എന്റെ വാതില്‍ ഞാന്‍ നിങ്ങള്‍ക്കായി തുറന്ന് ഇട്ടിരിക്കുകയാണു , എന്താണൊ ഇന്ത്യ എന്ന രാജ്യത്തെ ജനങ്ങളുടെ ആവശ്യം അതായിരിക്കും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 2019 പ്രകടന പത്രിക. നിങ്ങളുടെ ആവശ്യം എന്നിലെത്താന്‍ വേണ്ട നടപടികള്‍ തന്നെയാണ് ഞങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്നത് അത് ഉടനെ സാധ്യമാകും. നിങ്ങളുടെ രാഷ്ട്രീയ ചിന്താഗതി എനിക്കറിയണ്ട പക്ഷെ എന്നെ നിങ്ങള്‍ക്ക് വിശ്വസിക്കാം . മതങ്ങളില്‍ നിന്നാണ് മഹാത്മാ ഗാന്ധി അഹിംസ എന്ന ആശയം ഉള്‍ക്കൊണ്ടത് . അക്രമം കൊണ്ട് നിങ്ങള്‍ ഒന്നും നേടുകയില്ലെന്ന് അതില്‍ കൃത്യമായി പറയുന്നു. നിങ്ങള്‍ ദുബായിലേക്ക് വന്നു, പക്ഷേ നിങ്ങളുടെ ഹൃദയത്തില്‍ ഇന്ത്യയെന്ന ആശയം എന്നും ഉണ്ടാകും. ഇന്ത്യയെന്നത് കേവലം ഭൂമിശാസ്ത്രപരമായ ഒന്നല്ലെന്നും രാഹുല്‍ പറഞ്ഞു.

ഇവിടെ നില്‍ക്കുമ്പോഴും എനിക്ക് ഇന്ത്യയില്‍ ഉള്ളതുപോലെയാണ് തോന്നുത്. ഞാന്‍ മരിക്കുന്നത് വരെ എന്റെ വാതിലുകള്‍ നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കുന്നു. നിങ്ങള്‍ എവിടെനിന്നും വരുന്നു, സ്ത്രീ ആണോ പുരുഷന്‍ ആണോ, പ്രായമുള്ളവര്‍ ആണോ യുവാവാണോ എന്നൊന്നും എനിക്ക് പ്രശ്‌നമല്ല. എന്റെ ഹൃദയവും ചെവിയും എന്നും നിങ്ങള്‍ക്കായി തുറന്നിരിക്കും. എങ്ങിനെ നിങ്ങളെ സഹായിക്കാമെന്ന് മാത്രം പറഞ്ഞാല്‍ മതി. നിങ്ങളെ സേവിക്കാനായി എപ്പോഴും ഞാന്‍ കാത്തിരിക്കും.

രാജ്യം നേരിടുന്ന പ്രശ്‌നങ്ങളില്‍ പ്രവാസികള്‍ ഒന്നിച്ച് നില്‍ക്കണമെന്ന് ആവശ്യപ്പെട്ട രാഹുല്‍ പ്രവാസികളുടെ സഹായം കൂടാതെ രാജ്യത്ത് പുരോഗതി കൊണ്ടു വരാന്‍ സാധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. യുഎഇയിലെ കൂറ്റന്‍ കെട്ടിടങ്ങളും മികച്ച റോഡുകളുമെല്ലാം നിങ്ങളുടെ വിയര്‍പ്പും അധ്വാനവുമുണ്ട്. ഇത് അഭിമാനകരമാണ്. ഈ രാജ്യത്തെ ഭരണാധികാരികളുടെ വരെ പ്രശംസ നേടിയ പ്രവര്‍ത്തനങ്ങള്‍ ഏറെ അഭിമാനകരമാണ്. എന്നാല്‍ നാട്ടില്‍ ഇതല്ല അവസ്ഥ. ജിഎസ്ടിയും നോട്ടു നിരോധനവും രാജ്യത്തെ തകര്‍ത്തു, തൊഴില്‍ രഹിതരായ യുവതയെയാണ് രാജ്യത്ത് കാണാന്‍ കഴിയുക. രാജ്യത്തെ തൊഴിലില്ലായ്മ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ പ്രവാസികള്‍ക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ കര്‍ഷകര്‍ക്ക് ഭാവിയെക്കുറിച്ച് ആശങ്ക മാത്രമാണ് ഇപ്പോള്‍ ഉള്ളത്. വീണ്ടുമൊരു ഹരിത വിപ്ലവത്തിന് സമയം ആയിരിക്കുന്നുവെന്നും സാങ്കേതിക വിദ്യ കൊണ്ടുള്ള സഹായം രാജ്യത്തെ കര്‍ഷകര്‍ക്ക് നല്‍കാന്‍ പ്രവാസികള്‍ക്ക് സാധിക്കുമെന്നും രാഹുല്‍ പറഞ്ഞു.

പ്രസംഗത്തിന് ശേഷം പ്രവാസികളുമായി സംവദിക്കാനും രാഹുല്‍ ഗാന്ധി തയ്യാറായി. അവര്‍ക്കു പറയാനുള്ളതു കേള്‍ക്കുകയാണു പ്രധാനമെന്ന മുഖവുരയോടെ ചോദ്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞത്. ഉത്തരേന്ത്യക്കാരായ 5 പേരാണു സംസാരിച്ചത്. തൊഴിലാളിക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ചും ആന്ധ്രയ്ക്കു പ്രത്യേക പദവിയും ചോദ്യമായെത്തി. പ്രകടന പത്രികയില്‍ ഇക്കാര്യങ്ങളെല്ലാം കൃത്യമായി പറയുമെന്നും സാധ്യമായത് ചെയ്യുമെന്നും രാഹുല്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആന്ധ്രയ്ക്കു സ്വതന്ത്ര പദവി നല്‍കുമെന്ന ഉറപ്പും. അടുത്തു കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും അധ്യക്ഷന്‍ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിക്കും പ്രവാസി കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിത്രോദയ്ക്കും മാത്രം ഇരിപ്പിടം ഒരുക്കിയിരുന്ന വേദിയിലേക്ക് ഉമ്മന്‍ ചാണ്ടിയെ സദസ്സില്‍ നിന്നു ക്ഷണിച്ചുവരുത്താനനും അദ്ദേഹം തയ്യാറായി.

comments


 

Other news in this section