Wednesday, August 15, 2018

ദമ്പതിമാരെ ഭീഷണി പെടുത്തി ആയുധധാരി കാര്‍ കടത്തിക്കൊണ്ടുപോയി: പുറകിലിരുന്ന കുഞ്ഞിനേയും വിട്ടുകൊടുത്തില്ല

Updated on 11-06-2018 at 9:33 am

ഡബ്ലിന്‍: ഡബ്ലിനില്‍ ഇന്നലെ നടന്ന കാര്‍ മോഷണത്തില്‍ ദമ്പതിമാര്‍ക്ക് കുഞ്ഞിനെ നഷ്ടമായി. ഫോണിക്ക്‌സ് പാര്‍ക്കില്‍ ഇന്നലെ രാത്രി 11.30 ഓടെ ആയിരുന്നു സംഭവം. കാറിനടുത്തേക്ക് വന്ന അജ്ഞാതന്‍ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി കാറിനു അകത്തിരുന്ന ദമ്പതിമാരെ ബലം പ്രയോഗിച്ച് പുറത്തിറക്കി.

ഇവര്‍ പുറത്തിറങ്ങിയതും ഇയാള്‍ കാറുമായി ചീറിപ്പാഞ്ഞു സ്ഥലം വിടുകയായിരുന്നു. മാതാപിതാക്കള്‍ കുഞ്ഞിനെ പുറത്തിറക്കാന്‍ കരഞ്ഞു പറഞ്ഞിട്ടും മോഷ്ടാവ് കാറുമായി അകന്നുപോകുന്നത് ഇവര്‍ക്ക് നോക്കി നില്ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളു. തുടര്‍ന്ന് ഗാര്‍ഡയെ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി മുഴുവന്‍ അന്വേഷണം ആരംഭിച്ചെങ്കിലും ഇതേ കുറിച്ച് പോലീസിന് യാതൊരു വിവരവും ലഭിച്ചില്ല.

വാഹന മോഷ്ടാക്കള്‍ പുറകു സീറ്റിലിരിക്കുന്ന കുട്ടികളേയും കൊണ്ട് കടന്നു കളഞ്ഞ സംഭവങ്ങള്‍ അയര്‍ലണ്ടില്‍ നിരവധിയാണ്. ചില സംഭവങ്ങളില്‍ കുഞ്ഞുങ്ങളെ സമീപ പ്രദേശത്തേക്ക് വലിച്ചെറിയുന്ന മോഷ്ടാക്കളും കുറവല്ല. ഡബ്ലിനിലും സമീപ പ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ മോഷണം പതിവാകുന്നുണ്ട്. രാത്രിയില്‍ ഒറ്റക്കും, കുടുംബമായി യാത്ര ചെയ്താലും അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്. ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ കൂട്ടമായി മോഷണം നടത്തുന്ന സംഘങ്ങളും പെരുകി വരികയാണ്.

 

ഡികെ

comments


 

Other news in this section