Saturday, November 25, 2017

തൈക്കൂടം ബ്രിഡ്ജിനും ആസ്വാദകര്‍ക്കും നന്ദിയോടെ ടീം വിശ്വാസ് & ഡബിള്‍ ഹോഴ്‌സ്

Updated on 13-11-2017 at 3:46 pm

ഡബ്ലിന്‍: നവംബര്‍ 10, 11, 12 തീയതികളില്‍ അയര്‍ലണ്ടിലെ ദ്രോഗഡ, ഡബ്ലിന്‍, ലിമെറിക് എന്നിവിടങ്ങളില്‍ നടന്ന വിശ്വാസ് ഡബിള്‍ ഹോഴ്‌സ് തൈക്കൂടം ബ്രിഡ്ജ് ലൈവ് മ്യൂസിക് ഷോ അയര്‍ലണ്ട് മലയാളികളില്‍ ആസ്വാദനത്തിന്റെ പുത്തനുണര്‍വ് സമ്മാനിച്ചാണ് സമാപിച്ചത്. അയര്‍ലണ്ടിന്റെ ചരിത്രത്തിലാദ്യമായാണ് 18 പേരടങ്ങുന്ന ഒരു സംഘം പരിപാടികള്‍ അവതരിപ്പിക്കാനെത്തിയത്. അയര്‍ലന്റിലെ ഏറ്റവും മികച്ച കണ്‍സേര്‍ട്ട് ഹാളുകളിലാണ് 3 ദിന പരിപാടികള്‍ അരങ്ങേറിയത് എന്നതും ഏറെ ശ്രദ്ധേയമാണ്.

കള്ളപ്രചരണങ്ങളേയും അഭ്യൂഹങ്ങളേയും തികച്ചും അവഗണിച്ചാണ് അയര്‍ലണ്ട് മലയാളികള്‍ ഇന്നേവരെ കാണാത്ത സംഗീത സായാഹ്നത്തിനായി 3 വേദികളിലും എത്തിച്ചേര്‍ന്നത്. അയര്‍ലണ്ട് മലയാളികള്‍ക്ക് ആസ്വാദനത്തിന്റെ പുത്തനുണര്‍വ്വ് സമ്മാനിച്ച തൈക്കൂടം ബ്രിഡ്ജ് ബാന്‍ഡ് ഏറെ പ്രശംസയര്‍ഹിക്കുന്നു. ലൈവ് മ്യൂസിക് ഷോയില്‍ പങ്കെടുത്ത ആസ്വാദകര്‍, ടിക്കറ്റ് വില്‍പനയുമായി സഹകരിച്ച വിവിധ സാംസ്‌കാരിക സംഘടനകള്‍, മലയാളി അസോസിയേഷനുകള്‍, വിവിധ ഏഷ്യന്‍ ഷോപ്പുകള്‍, മാര്‍ക്കറ്റിംഗ് ചെയ്ത റോസ് മലയാളം ഓണ്‍ലൈന്‍ പോര്‍ട്ടല്‍, വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍, ശബ്ദവും സ്റ്റേജും ഒരുക്കിയ TLT, Helix, Limerick University Hall ജീവനക്കാര്‍, floratec Trading ജീവനക്കാര്‍ തുടങ്ങി ഏവര്‍ക്കും നന്ദി അര്‍പ്പിക്കുന്നതായി വിശ്വാസ് ഡബിള്‍ ഹോഴ്‌സ് തൈക്കൂടം ബ്രിഡ്ജ് ലൈവ് മ്യൂസിക് ഷോ അയര്‍ലണ്ടിലെത്തിച്ച ഡബ്ലിന്‍ floratec Trading കമ്പനിയും ഡയറക്ടര്‍ ബിജു വട്ടംകുഴിയും അറിയിച്ചു.

 

comments


 

Other news in this section