Tuesday, August 14, 2018

തേര്‍ഡ് ലെവല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ മെഡിക്കല്‍ സേവനം

Updated on 06-02-2018 at 11:55 am

ഡബ്ലിന്‍: തേര്‍ഡ് ലെവല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ ജി.പി സേവനം വിരല്‍ത്തുമ്പില്‍ ലഭിക്കുന്ന പദ്ധതിക്ക് തുടക്കമായി. ഓണ്‍ലൈനിലൂടെ ജി.പി സേവനം ലഭ്യമാക്കുന്നത് Video Doc എന്ന ഐറിഷ് കമ്പനിയാണ്. യൂണിയന്‍ ഓഫ് സ്റ്റുഡന്റസ് ഇന്‍ അയര്‍ലണ്ട് (VSI) എന്ന വിദ്യാര്‍ത്ഥി സംഘടനയില്‍ അംഗങ്ങളായ 374,000 വിദ്യാര്‍ത്ഥികള്‍ക്ക് ജി.പി സേവനം തീര്‍ത്തും സൗജന്യമായിരിക്കുമെന്ന് USI അറിയിച്ചു.

അത്യാവശ്യമായി മരുന്ന് നിര്‍ദ്ദേശിക്കപ്പെടുന്നവര്‍ക്ക് ലഭ്യമായ തൊട്ടടുത്ത ഫാര്‍മസിയിലേക്ക് ഫാക്‌സ് സന്ദേശം ലഭിക്കുന്നതാണ്. ഇതനുസിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മരുന്ന് കൈപ്പറ്റാനും അവസരമുണ്ടാകും. ഐറിഷ് മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത ജി.പിമാരുടെ സേവനം തന്നെയാണ് ഇതിലൂടെ പ്രയോജനപ്പെടുത്തുക. ദിവസവും 8 എ എം മുതല്‍ 10 പി.എം വരെ ആയിരിക്കും ഓണ്‍ലൈന്‍ സേവനം ലഭിക്കുക.

ഹെല്‍ത്തി ലിവിങ് വീക്ക് പരിപാടിയുടെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഇത്തരമൊരു ആരോഗ്യ സേവനം നടപ്പില്‍ വരുത്തുന്നതെന്ന് USI പ്രസിഡന്റ് മൈക്കല്‍ കേറീഗന്‍ അഭിപ്രായപ്പെട്ടു. ശസ്ത്രക്രീയ ആവശ്യമുള്ളവരില്‍ വളരെപ്പെട്ടെന്ന് തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ സൗകര്യമൊരുങ്ങും. പഠന കാലയളവില്‍ അയര്‍ലണ്ടിലെ തേര്‍ഡ് ലെവല്‍ വിദ്യാര്‍ഥികള്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കാഴ്ച വര്‍ധിച്ചുവരികയാണെന്ന് USI സംഘടന പറയുന്നു.

താമസം, ഭക്ഷണം എന്നീ ഘടകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐറിഷ് നഗരങ്ങളില്‍ ചെലവേറിയതാണ്. വര്‍ധിച്ചുവരുന്ന സാമ്പത്തിക ചെലവുകള്‍ കാരണം ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധ പുലര്‍ത്താനും വിദ്യാര്‍ത്ഥികള്‍ക്ക് കഴിയാറില്ല. ഇത് മനസിലാക്കിയാണ് ഇവര്‍ക്ക് ജി.പി സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്നതെന്ന് വിദ്യാര്‍ത്ഥി സംഘടനയായ USI വ്യക്തമാക്കി.

 

ഡികെ

 

comments


 

Other news in this section