Tuesday, August 14, 2018

തിമിര ശസ്ത്രക്രിയക്കു വേണ്ടി കാത്തിരിക്കേണ്ടത് 5 വര്‍ഷം: വെസ്റ്റ് കോര്‍ക്കിലെ രോഗികളുടെ അവസ്ഥ ദുരിതപൂര്‍ണം

Updated on 17-05-2018 at 2:00 pm

കോര്‍ക്ക്: പരമാവധി രണ്ടര വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുന്ന തിമിര ശസ്ത്രക്രിയകള്‍ അനന്തമായി നീണ്ടു പോകുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുകയാണ് പടിഞ്ഞാറന്‍ കോര്‍കുക്കര്‍. രാജ്യത്തെ പ്രധാന ആശുപത്രികളിലെല്ലാം ചികിത്സ ലഭിക്കാന്‍ കുട്ടികളും, മുതിര്‍ന്നവരും 5 വര്‍ഷം വരെ കാത്തിരിപ്പില്‍ തുടരണമെന്നാണ് രോഗികള്‍ക്കു ലഭിക്കുന്ന അറിയിപ്പ്. ഐറിഷ് ആശുപത്രികളിലെ നീണ്ട കാത്തിരിപ്പിനെ പേടിച്ച് ഒരുകൂട്ടം വയോജനങ്ങള്‍ വടക്കന്‍ അയര്‍ലണ്ടില്‍ തിമിര ശസ്ത്രക്രിയക്ക് വിധേയമായത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

ആരോഗ്യകാരണങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍പോലും നീണ്ട മണിക്കൂറുകള്‍ യാത്രചെയ്ത് ശസ്ത്രക്രിയക് വിധേയരാകുകയായിരുന്നു. ലിട്രിം-സിലിഗോ തിമിര ശസ്ത്രക്രിയാ പദ്ധതി മാതൃകയില്‍ രാജ്യവ്യാപകമായി കമ്മ്യൂണിറ്റി ഹെല്‍ത്ത് കെയറിനു തുടക്കമിട്ടാല്‍ ആരോഗ്യമേഖലയിലെ കാത്തിരിപ്പുകള്‍ക്കു വിരാമമിടാന്‍ കഴിയുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുതിര്‍ന്ന പൗരന്മാരാണ് പലപ്പോഴും തിമിര ശസ്ത്രക്രിയകള്‍ വൈകുന്നതിലൂടെ ദുരിതമനുഭവിക്കുന്നത്. ഐറിഷ് ആശുപത്രികളില്‍ വെച്ച് ഏറ്റവും കൂടുതല്‍ രോഗികള്‍ തിമിര ശസ്ത്രക്രിയക് കാത്തിരിക്കുന്നത് കെറി ആശുപത്രിയിലാണ്.

ഡികെ

comments


 

Other news in this section