Friday, January 18, 2019
Latest News
ടിനിയ്ക്ക് കണ്ണുനീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി സഹപ്രവര്‍ത്തകര്‍; തീരാ വേദനയില്‍ അയര്‍ലണ്ടിലെ മലയാളി സമൂഹം    കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി, വിധിക്ക് താത്കാലിക സ്റ്റേ    ചന്ദ്രനില്‍ പരുത്തി വിത്ത് മുളപ്പിച്ച് ചൈന; ചന്ദ്രന്റെ ഉപരിതലത്തില്‍ മുളയ്ക്കുന്ന ആദ്യ സസ്യമെന്ന അപൂര്‍വ ബഹുമതി പരുത്തിയ്ക്ക്.    സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ജെറ്റ് എയര്‍വേസിനെ വേണ്ട; ഏറ്റെടുക്കല്‍ വാര്‍ത്തകള്‍ നിഷേധിച്ച് ഇത്തിഹാദ് എയര്‍വേസ്.    കുട്ടികളെ തല്ലുന്നത് നിരോധിച്ച് ബ്രിട്ടീഷ് ദ്വീപായ ജേഴ്സി; അയര്‍ലന്‍ഡിന് പിന്നാലെ യുകെയിലും നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്നു   

തായ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനം ഹോളിവുഡ് സിനിമയാകുന്നു

Updated on 11-07-2018 at 12:21 pm

ആകാംക്ഷയുടെ 18 ദിവസങ്ങള്‍ക്കു ശേഷം തായ് ഗുഹയില്‍ നിന്ന് 12 കുട്ടികളെയും കോച്ചിനെയും സാഹസികമായി രക്ഷപ്പെടുത്തിയതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് ലോകം. സാഹസികതയും നാടകീയതയും നിറഞ്ഞ, ലോകം കൈകോര്‍ത്ത ഈ യജ്ഞം സിനിമയാകുമോ എന്നായിരുന്നു ഏവരുടെയും ചോദ്യം. എന്നാല്‍ ഇപ്പോഴേ അത് സിനിമയ്ക്കുവേണ്ടി പകര്‍ത്തപ്പെട്ടുകഴിഞ്ഞിരിക്കുന്നു.

വെള്ളവും ചളിയും നിറഞ്ഞ ഗുഹയില്‍ വിശപ്പും ദാഹവും സഹിച്ച് ആത്മധൈര്യത്തോടെ ഗുഹയ്ക്കുള്ളില്‍ കഴിഞ്ഞവരേയും ജീവന്‍ പണയം വെച്ച് അവരെ പുറത്തെത്തിച്ച രക്ഷാപ്രവര്‍ത്തകരേയും സിനിമയായി പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ്. ഹോളിവുഡ് സിനിമ നിര്‍മാണ കമ്പനിയായ പ്യുവര്‍ ഫ്ലിക്സിന്റെ ഉടമ മൈക്കല്‍ സ്‌കോട്ടാണ് ലോകത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ ദിവസങ്ങളെ സിനിമയാക്കുന്നത്. മൈക്കല്‍ സ്‌കോട്ടും സംഘവും ദിവസങ്ങള്‍ക്ക് മുന്‍പേ തായ്‌ലന്‍ഡിലെ ഗുഹയിലെത്തിയിരുന്നു. തായ്‌ലന്‍ഡില്‍ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം സഞ്ചരിച്ചാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരുടെയും ഗുഹയില്‍ കുടുങ്ങിയ കുട്ടികളുടെ ബന്ധുക്കളുടെയും അനുഭവങ്ങള്‍ സ്‌കോട്ടും സംഘവും ക്യാമറയില്‍ പകര്‍ത്തി. സിനിമയുടെ ആദ്യ ഘട്ടമെന്നോണമാണ് തത്സമയം രംഗങ്ങള്‍ ചിത്രീകരിച്ചത്. ഗുഹക്കുള്ളിലെ രംഗങ്ങള്‍ പിന്നീട് ചിത്രീകരിക്കും. പ്രമുഖ താരങ്ങളെ വെച്ചാകും ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കുകയെന്നും മൈക്കല്‍ സ്‌കോട്ട് വ്യക്തമാക്കി.

 

 

ഡികെ

comments


 

Other news in this section