Tuesday, August 22, 2017

തലയ്ക്ക് ക്ഷതമേറ്റ നേഴ്‌സിങ് ഹോമുകളിലെ അന്തേവാസികളില്‍ വിഷാദ രോഗം പതിവാകുന്നു

Updated on 12-08-2017 at 2:48 pm

 
തലക്ക് ക്ഷതമേറ്റ് നേഴ്‌സിങ് ഹോമുകളില്‍ എത്തിപ്പെടുന്നവരില്‍ മാനസിക രോഗം പതിവാകുന്നുവെന്ന് പഠന റിപ്പോര്‍ട്ടുകള്‍. 65 വയസ്സിനു താഴെയുള്ള ഇത്തരത്തില്‍ 1200 രോഗികളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗാല്‍വേ നാഷണല്‍ യൂണിവേഴ്‌സിറ്റി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോക്ടര്‍ ഒയ്ലി ഡയര്‍ നടത്തിയ പഠനത്തിലാണ് തലച്ചോറിന്റെ ക്ഷതവും മാനസിക പിരിമുറുക്കവും തമ്മില്‍ ബന്ധപ്പെടുത്തുന്ന പഠന റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

ഒറ്റപ്പെടല്‍, ബന്ധുക്കളില്‍ നിന്നും നേരിടുന്ന അകല്‍ച്ച, തുടങ്ങിയ മാനസിക പ്രശ്‌നങ്ങളില്‍ ഇവര്‍ അകപ്പെടുന്നത് രോഗികളുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുവെന്നാണ് കണ്ടെത്തല്‍. മാനസികമായി പ്രകടിപ്പിക്കുന്ന അസ്വസ്ഥത ഇത്തരം രോഗികളുടെ ചികിത്സ വിജയിക്കാനുള്ള സാധ്യതയും ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ഗുരുതരമായ രോഗാവസ്ഥയില്‍ നേഴ്‌സിങ് ഹോമുകളിലും ചികിത്സിക്കപ്പെടുന്നവര്‍ക്ക് മാനസികോല്ലാസം നല്‍കുന്ന പദ്ധതികള്‍ വേണമെന്ന ആവശ്യം മുന്നോട്ടു വെയ്ക്കുകയാണ് ഡോക്ടര്‍ ഒയ്ലി ഡയര്‍.
എ എം

 

comments


 

Other news in this section