Monday, June 25, 2018

തനി നാടന്‍ വിഭവങ്ങളുടെ രുചി നുണയുവാന്‍ ഒരവസരം

Updated on 13-02-2018 at 2:28 pm

പാരമ്പര്യ രീതിയിലുള്ള പാചകകൂട്ടകൊണ്ട് വാട്ടര്‍ഫോര്‍ഡിലെ വനിതാകൂട്ടാഴ്മ ‘ജ്വാല ‘ ഫുഡ് ഫെസ്റ്റിനൊരുങ്ങുന്നു.Taste of India എന്നാണ് ഇ ഭക്ഷ്യമേളയെ നാമകരണം ചെയ്തിരിക്കുന്നത് .വാട്ടര്‍ഫോര്‍ഡിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഭക്ഷ്യമേള സംഘടിപ്പിക്കപ്പെടുന്നത്.
തനിനാടന്‍ ഭക്ഷണം രുചിക്കുവാന്‍ ഏവര്‍ക്കും ഒരവസരം ഒരുക്കുക എന്നതാണ് പ്രധാനമായും ഇതുകൊണ്ട് ഉദ്ദേശ്ശിക്കുന്നത് .

വൈവിധ്യമാര്‍ന്ന പലഹാരങ്ങള്‍ തുടങ്ങി പലതരം പായസങ്ങള്‍ വരെ ഈ മേളക്ക് കൊഴുപ്പുകൂട്ടും .ഇന്ത്യയുടെ പലഭാഗങ്ങളില്‍നിന്നും എത്തി വാട്ടര്‍ഫോര്‍ഡില്‍ താമസിക്കുന്ന തരുണികള്‍ തികച്ചും തനിമയാര്‍ന്ന ഭക്ഷണം പാകപ്പെടുത്തി വിതരണം ചെയ്യുവാനുള്ള ഉത്സാഹത്തിലാണ്. വിവിധ സ്റ്റാളുകള്‍ തിരിച്ചാണ് ഭക്ഷണം ക്രമീകരിക്കുന്നത്.ഫെബ്രുവരി 18ആം തീയതി വാട്ടര്‍ഫോര്‍ഡിലെ ന്യൂ ടൗണ്‍ ഹാളില്‍വെച്ച് വൈകുന്നേരം 4 മണിമുതല്‍ 8 മണിവരെയാണ് ഇ ഭക്ഷ്യമേള സംഘടിപ്പിച്ചിരിക്കുന്നത് .Taste of India യുടെ മാറ്റുകൂട്ടാന്‍ ഗാനമേള, വനിതകളുടെയും കുട്ടികളുടെയും കലാപരിപാടികള്‍ എന്നിവയും ജ്വാല ഒരുക്കിയിരിക്കുന്നു .

ഈ ഭക്ഷ്യമേളയിലേക്ക് വാട്ടര്‍ഫോര്‍ഡിലും സമീപപ്രദേശങ്ങളിലുമുള്ള എല്ലാ ഇന്ത്യക്കാരെയും ‘ജ്വാല ‘ സ്വാഗതം ചെയുന്നു .ഇതൊരു വിജയമാക്കുവാന്‍ ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :
സുനിമോള്‍ തമ്പി : 0874125295
രേഖ ജിമ്മി :0876775811

 

comments


 

Other news in this section