Thursday, June 21, 2018

തണുത്ത സെന്റ് പാട്രിക് ദിനത്തിനായി അയര്‍ലന്‍ഡ് ഒരുങ്ങുന്നു; മഞ്ഞുവീഴാന്‍ സാധ്യത കുറവ്

Updated on 12-03-2018 at 4:57 pm

ഡബ്ലിന്‍: കഠിന ശൈത്യത്തിന്റെ പിടിയില്‍ നിന്നും രക്ഷ നേടിയ അയര്‍ലണ്ടില്‍ താപനില നേരിയ പുരോഗതി പ്രകടമാക്കി. ഡബ്ലിനില്‍ 10 ഡിഗ്രി വരെ ഊഷ്മാവ് രേഖപ്പെടുത്തി. താപനില ഉയരുന്നതോടൊപ്പം രാജ്യവ്യാപകമായി കനത്ത മഴ പെയ്യാന്‍ സാധ്യത നിലനില്‍ക്കുന്നതായി മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു. ശക്തമായ കാറ്റും മഴയും മുന്‍നിര്‍ത്തി യെല്ലോ വെതര്‍ വാണിങ് പ്രഖ്യാപിച്ചിരിക്കുകയാണ്.

സെന്റ് പാട്രിക് ദിനത്തില്‍ മഞ്ഞിനേക്കാളുപരി മഴ പെയ്യാനുള്ള സാദ്ധ്യത കൂടുതലാണെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിക്കുന്നുണ്ട്. മഴക്കൊപ്പം രാജ്യത്ത് ശക്തമായ മൂടല്‍ മഞ്ഞ് രൂപപ്പെട്ട് വരികയാണ്. വാഹനങ്ങള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന മൂടല്‍ മഞ്ഞ് അയര്‍ലണ്ടിലെ മുഴുവന്‍ ഗതാഗത സംവിധാനത്തെയും സാരമായി ബാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഗാല്‍വേ, ലിന്‍സ്റ്റര്‍, മണ്‍സ്റ്റര്‍ എന്നിവിടങ്ങളില്‍ മഴയെ തുടര്‍ന്ന് വെള്ളപ്പൊക്ക സാധ്യതയും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ശക്തമായ മഞ്ഞുവീഴ്ച ഇനി തിരിച്ചെത്തില്ലെന്ന സൂചനയാണ് മെറ്റ് ഇറാന്‍ അറിയിക്കുന്നത്.

 

ഡികെ

 

comments


 

Other news in this section