Saturday, August 17, 2019

ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസിന് ഡബ്ലിനില്‍ സ്വീകരണം നല്‍കി.

Updated on 03-05-2019 at 2:26 pm

അയര്‍ലണ്ട്: മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്തായും, പ്രമുഖ വാഗ്മിയുമായ മാര്‍ മിലിത്തിയോസ് തിരുമേനി അയര്‍ലണ്ടില്‍ എത്തിച്ചേര്‍ന്നു. ഓര്‍ത്തഡോക്ള്‍സ് സഭയുടെ അയര്‍ലണ്ടിലെ ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സിന്റെ മുഖ്യാതിഥിയായിട്ടാണ് അഭി. മിലിത്തിയോസ് മെത്രാപ്പോലീത്ത വന്നിരിക്കുന്നത്.

മെയ് മാസം 4, 5, 6 തീയതികളിലായി കൗണ്ടി ക്ലെയറിലുള്ള എന്നീസ് സെന്റ് ഫ്‌ലാനന്‍സ് കോളേജില്‍ വച്ചാണ് ഫാമിലി കോണ്‍ഫെറന്‍സ് നടത്തുന്നത്. ‘Journeying with God of the Father’ എന്നതാണ് ഈ വര്‍ഷത്തെ കോണ്ഫറന്‍സിന്റെ പ്രധാന ചിന്താവിഷയം. ഈ ദിവസങ്ങളില്‍ നടക്കുന്ന വിവിധ ക്ലാസ്സുകള്‍ക്ക് അഭി.മെത്രാപ്പോലീത്ത നേതൃത്വം വഹിക്കും.

കുട്ടികള്‍ക്കുള്ള പ്രത്യേക ക്ലാസുകള്‍ സുദര്‍ശന്‍ ജോയി, സെയ്റ വര്‍ഗീസ് എന്നിവര്‍ നയിക്കും. അയര്‍ലണ്ടിലെ എല്ലാ ഓര്‍ത്തഡോക്ള്‍സ് ഇടവകകളില്‍നിന്നും പ്രതിനിധികളും വൈദികരും പങ്കെടുക്കും. ഫാമിലി കോണ്ഫറന്‍സിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ ഫാ. ജോര്‍ജ്ജ് തങ്കച്ചന്‍, കോര്‍ഡിനേറ്റര്‍ ജോണ്‍ മാത്യു എന്നിവര്‍ അറിയിച്ചു.

comments


 

Other news in this section