Tuesday, August 14, 2018

ഡേറ്റ വിവാദം: സുക്കര്‍ബര്‍ഗ് യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക്

Updated on 17-05-2018 at 9:45 am

ബ്രെസ്സല്‍സ്: ഫേസ്ബുക്കിലൂടെ യൂറോപ്പ്യന്‍ പൗരന്മാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഫേസ്ബുക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് യൂറോപ്യന്‍ പാര്‍ലമെന്റിലെത്തും. ഡേറ്റ വിവാദങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ സുക്കര്‍ബര്‍ഗ് യു.എസ്, യു.കെ പാര്‍ലമെന്റുകളെ നേരിട്ട അതേ ആത്മവിശ്വാസത്തോടെ ആയിരിക്കും ബ്രെസ്സല്‍സിലും എത്തുക.

ഫേസ്ബുക്കിന്റെ യൂണിയന്‍ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ യൂണിയന്‍ നിയമത്തിന് കീഴില്‍ കൊണ്ടുവരാന്‍ തയ്യാറാണെന്ന് കേംബ്രിഡ്ജ് ഡേറ്റ അനലറ്റിക്ക വിവാദത്തിനു ശേഷം സുക്കര്‍ബര്‍ഗ് ഉറപ്പു നല്‍കിയിരുന്നു. അനലറ്റിക്ക വിവാദം പുകഞ്ഞു തുടങ്ങിയതോടെ ഏകദേശം 85 ദശലക്ഷം ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതായി ഫേസ്ബുക്ക് സ്ഥിരീകരിച്ചിരുന്നു. യൂറോപ്പ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുക്കുന്ന അംഗങ്ങള്‍ മാത്രമായിരിക്കും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുക.

ഡികെ

comments


 

Other news in this section