Monday, October 14, 2019

ഡല്‍ഹിയില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ വെടിവെപ്പ്…

Updated on 10-06-2019 at 12:52 pm

എബിപി ന്യൂസിന്റെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ട്. രാജ്യതലസ്ഥാനത്ത് ഞായറാഴ്ചയാണ് സംഭവം. ബാരാപുല്ല ഫ്‌ലൈഓവറിനടുത്താണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതെസമയം അക്രമികളെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. രണ്ടുപേര്‍ മോട്ടോര്‍സൈക്കിളിലെത്തിയാണ് വെടിവെച്ചത്. രണ്ട് മാധ്യമപ്രവര്‍ത്തകരും കാറില്‍ സഞ്ചരിക്കുകയായിരുന്നു.

അതെസമയം സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് പൊലീസുകാരെ സെസ്‌പെന്‍ഡ് ചെയ്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. ഇവര്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കാതിരുന്നത് പരാതിക്കിടയാക്കിയിരുന്നു.

കരോള്‍ ബാഗിലെ ഒരു കൊലപാതകം റിപ്പോര്‍ട്ട് ചെയ്യാന്‍ റിപ്പോര്‍ട്ടറും ക്യാമറാമാനും കൂടി കാറില്‍ പോകുമ്പോഴാണ് വെടിവെപ്പുണ്ടായത്. അതിരാവിലെ 1.30ഓടെയായിരുന്നു സംഭവം. കാറിന്റെ ഡ്രൈവര്‍ ഉടന്‍ തന്നെ അടുത്തുള്ള പൊലീസ് പിക്കറ്റിലേക്ക് ചെന്നുവെങ്കിലും പൊലീസുകാര്‍ ഒരു സഹായവും ചെയ്തില്ല. ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് സസ്‌പെന്‍ഷനിലായത്.

comments


 

Other news in this section