Monday, October 15, 2018

ഡബ്ലിന്‍ ബൈക്ക് മാതൃകയില്‍ സീനിയര്‍ സിറ്റിസന്‍സിന് നഗരത്തില്‍ വാഹനമൊരുങ്ങുന്നു.

Updated on 06-02-2018 at 11:29 am

ഡബ്ലിന്‍: ഡബ്ലിന്‍ നഗരത്തില്‍ വയസായവര്‍ക്ക് പ്രത്യേക വാഹന സൗകര്യമൊരുങ്ങുമെന്ന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍. ശാരീക വൈകല്യമുള്ളവര്‍ക്കും ഈ ഗതാഗത സൗകര്യം പ്രയോജനപ്പെടുത്താം. ലേബര്‍ പാര്‍ട്ടി കൗണ്‍സിലര്‍ Dermot Lacey-യാണ് ഇത്തരമൊരു ആശയവുമായി സിറ്റി കൗണ്‍സിലിനെ സമീപിച്ചിരിക്കുന്നത്.

വീല്‍ചെയര്‍ മോഡലോ അല്ലെങ്കില്‍ ഗോള്‍ഫ് ബഗ്ഗി മാതൃകയിലുള്ളതോ ആയ വാഹനങ്ങള്‍ ഡബ്ലിന്‍ നഗരത്തില്‍ അനുവദിക്കപ്പെടുന്നത് സീനിയര്‍ സിറ്റിസന്‍സിന് ഗുണകരമാകുമെന്ന് കൗണ്‍സിലര്‍ പറയുന്നു. സിറ്റിയില്‍ ഡബ്ലിന്‍ ബൈക്ക് സ്റ്റേഷന്‍ പോലെ ഈ വാഹനങ്ങള്‍ക്കും സ്റ്റേഷന്‍ പോയിന്റുകള്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം കൗണ്‍സിലര്‍ അറിയിക്കുകയായിരുന്നു.

ഡബ്ലിന്‍ നഗരത്തില്‍ സീനിയര്‍ സിറ്റിസണ്‍സ് അനുവദിക്കുന്ന ഗതാഗത ബുദ്ധിമുട്ടിനെ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു മാതൃക അനിവാര്യമായിത്തീരുന്നത്. ഗതാഗത സൗകര്യമില്ലാത്തതിനാല്‍ പലരും നഗരത്തിലേക്ക് വരാന്‍ പോലും വിസമ്മതിക്കുന്ന അനുഭവങ്ങള്‍ക്ക് താന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും കൗണ്‍സിലര്‍ പറയുന്നു. വയസായവര്‍ക്കും, ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കും പരസഹായമില്ലാതെ നഗരത്തിലെത്താന്‍ കഴിയുമെന്നതാണ് ഈ പദ്ധതിയുടെ സുപ്രധാന നേട്ടങ്ങളിലൊന്ന്.

ഇവര്‍ക്ക് ഹോട്ടല്‍, കോഫി ഷോപ്പുകള്‍ എന്നിവിടങ്ങളിലെത്താനും, ഷോപ്പിംഗ് പോലുള്ള കാര്യങ്ങള്‍ക്കും പ്രയോജനപ്രദമാകുന്ന ഈ പദ്ധതി വിശദീകരണവേളയില്‍ തന്നെ മറ്റു കൗണ്‍സിലര്‍മാര്‍ Dermot Laccy-യെ പിന്തുണക്കുകയും ചെയ്തു. ഡബ്ലിന്‍ നഗരത്തില്‍ മാത്രമല്ല രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇത്തരം ഗതാഗത സൗകര്യങ്ങള്‍ അനിവാര്യമാമെന്നും കൗണ്‍സിലര്‍മാര്‍ അഭിപ്രായപ്പെട്ടു. ഈ പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന സൂചനയാണ് ഡബ്ലിന്‍ സിറ്റി കൗണ്‍സിലില്‍ നിന്നും ലഭിക്കുന്നത്.

 

ഡികെ

 

comments


 

Other news in this section