Monday, June 17, 2019

ഡബ്ലിന്‍ സീറോ മലബാര്‍ സമൂഹം ബ്രേ ഹെഡിലേയ്ക്ക് കുരിശിന്റെ വഴി നടത്തി.

Updated on 13-04-2019 at 8:47 am

ഡബ്ലിന്‍: നാല്പതാം വെള്ളി ആചരണത്തിന്റെ ഭാഗമായി യേശുവിന്റെ പീഠാനുഭവ യാത്രയില്‍ പങ്കുചേര്‍ന്നുകൊണ്ട് ഡബ്ലിനിലെ സീറോ മലബാര്‍ സമൂഹം ബ്രേഹെഡിലെ കുരിശിന്‍ ചുവട്ടിലേയ്ക്ക് കുരിശിന്റെ വഴി നടത്തി. അയര്‍ലണ്ടിലെ വിവിധ സ്ഥലങ്ങളില്‍നിന്നെത്തിയ നൂറുകണക്കിനു വിശ്വാസികള്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടു. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ചാപ്ലിന്മാരായ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പില്‍, റവ. ഫാ. റോയ് വട്ടക്കാട്ട് എന്നിവര്‍ കുരിശിന്റെ വഴിക്ക് നേതൃത്വം നല്‍കി. റവ. ഫാ. ഇഗ്‌നേഷ്യസ് കുന്നും പുറത്ത് OCD സന്ദേശം നല്‍കി. റവ. ഫാ. മാര്‍ട്ടിന്‍ കുറ്റിക്കാട്ടും സംബന്ധിച്ചു.

കുശിന്റെ വഴിക്ക് മുന്നോടിയായി ഉച്ചകഴിഞ്ഞ് 2:30 നു ബ്രേ സെന്റ് ഫെര്‍ഗാള്‍സ് ദേവാലയത്തില്‍ നടന്ന വി. കുര്‍ബാനയോടെ ഈവര്‍ഷത്തെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കമായി. ചാപ്ലിന്‍ റവ. ഫാ. രാജേഷ് മേച്ചിറാകത്തിന്റെ നേതൃത്വത്തില്‍ ബ്രേ കമ്യൂണിറ്റിയും, സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റും, ഡബിന്‍ സീറോമലബാര്‍ സോണല്‍ കമ്മറ്റിക്കൊപ്പം പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

മൂന്നു സബ് സോണുകളിലായി നടത്തുന്ന നോമ്പ്കാല ധ്യാനത്തിനു ഇന്ന് തുടക്കമാകും. ശനി, ഓശാന ഞായര്‍ ദിവസങ്ങളില്‍ താല സബ് സോണിലും, ചൊവ്വാ, ബുധന്‍ ദിവസങ്ങളില്‍ ബ്ലാഞ്ചര്‍ഡ്‌സ്ടൗണില്‍ വച്ചും, ദു:ഖവെള്ളി, വലിയ ശനി ദിവസങ്ങളില്‍ ലൂക്കനില്‍ വച്ചും ധ്യാനം നടക്കും.

ധ്യാനത്തിന്റ ക്രമീകരണം:
April 13, Saturday 10AM- 5PM & April 14, Palm Sunday 11AM – 5PM
Church of the Incarnation, Fettercairn, Kilcarrig Ave, Fettercairn, Tallaght, Dublin 24
https://goo.gl/maps/rfPvoRBvGaA2

April 16 Tuesday and April 17 Wednesday (5PM – 9PM)
Church of the Sacred Heart of Jesus, Huntstown, Dublin 15
https://goo.gl/maps/4Rix5xd5hFC2

April 19, Good Friday and April 20 Holy Saturday (9:30AM – 5PM)
Palmerstown Sport Complex,Johnstown, Dublin 20

comments


 

Other news in this section