Friday, August 23, 2019

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ കുട്ടികള്‍ക്കായി നോമ്പ് ഒരുക്ക ധ്യാനം*

Updated on 09-02-2019 at 11:30 am

ഡബ്ലിന്‍ : സീറോ മലബാര്‍ സഭ കുട്ടികള്‍ക്കായി ‘ആത്മീയം’ എന്ന പേരില്‍ നോമ്പ് ഒരുക്ക ഏകദിന ധ്യാനം നടത്തുന്നു. Church of the Incarnation, Fettercairn, Tallaght യില്‍ വച്ച് നാല് വിഭാഗങ്ങളായാണ് ധ്യാനം നടത്തപ്പെടുന്നത്.

ഫെബ്രുവരി മാസം 21 വ്യാഴാഴ്ച 3 മുതല്‍ 6 വരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്കായും, ഫെബ്രുവരി 22 വെള്ളിയാഴ്ച 7 മുതല്‍ 9 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായും, ഫെബ്രുവരി 23 ശനിയാഴ്ച പരീക്ഷയ്ക്ക് ഒരുങ്ങുന്ന 10,11,12 ക്ലാസുകളിലെ കുട്ടികള്‍ക്കായും, ആദ്യകുര്‍ബാനയ്ക്കായി ഒരുങ്ങുന്ന കുട്ടികള്‍ക്കായും പ്രത്യേകം ധ്യാനം നടത്തുന്നതാണ്.

രാവിലെ 9:30 മുതല്‍ 5 വരെ നടത്തുന്ന ധ്യനത്തിന്റെ രജിസ്‌ട്രേഷന്‍ www.syromalabar.ie എന്ന വെബ് സൈറ്റില്‍ ആരംഭിച്ചുകഴിഞ്ഞു. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 18 നു മുമ്പ് രജിസ്ട്രര്‍ ചെയ്യണം. 5 യൂറോ ആണു രജിസ്‌ട്രേഷന്‍ ഫീസ്. കുട്ടികള്‍ക്ക് ലഘുഭക്ഷണവും ഉച്ചഭക്ഷണവും നല്‍കുന്നതായിരിക്കും

നോമ്പിനു മുന്നോടിയായി കുട്ടികളെ ആത്മീയമായി ഒരുക്കുവാന്‍, പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് മാന:സ്സികമായ കരുത്തും ആത്മീയമായ ഉണര്‍വ്വും നല്‍കാന്‍, പ്രഥമ ദിവ്യകാരുണ്യത്തിനായി കുട്ടികളെ ആത്മീയമായി സഞ്ജരാക്കാന്‍ വി. കുര്‍ബാനയോടും, ആരാധനയോടും, പ്രാര്‍ത്ഥനയോടും, കളികളോടും, ക്ലാസുകളോടും കൂടി ക്രമീകരിച്ചിരിക്കുന്ന ഈ ധ്യാനം ഒരനുഭവമാക്കി മാറ്റാന്‍ എല്ലാ കുട്ടികളേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ ചാപ്ലിന്‍സ് അറിയിച്ചു.

comments


 

Other news in this section