Friday, May 24, 2019

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ലൂക്കന്‍ സബ് സോണിനുവേണ്ടിയുള്ള നോമ്പ്കാല ധ്യാനം ദു:ഖവെള്ളി, വലിയ ശനി ദിവസങ്ങളില്‍…

Updated on 19-04-2019 at 8:32 am

ഡബ്ലിന്‍: ഇന്ന് ക്രിസ്തുവിന്റെ പീഠാനുഭവം ധ്യാനിക്കുന്ന ദു:ഖവെള്ളി. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ലൂക്കന്‍ സബ് സോണിനുവേണ്ടിയുള്ള നോമ്പ്കാല ധ്യാനം ഇന്നും നാളെയും (ദു:ഖവെള്ളി, ശനി) പാമേഷ്‌സ്ടൗണ്‍ സ്‌പോര്‍ട്ട്‌സ് കോമ്പ്‌ലക്‌സില്‍ നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് 4 വരെ നടക്കുന്ന ധ്യാനം നയിക്കുന്നത് റവ. ഡോ. ഇഗ്‌നേഷ്യസ് കുന്നുംപുറത്ത് OCD യാണ്. കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. വെള്ളി, ദുഃഖശനി ദിവസത്തെ തിരുകര്‍മ്മങ്ങളും ധ്യാനത്തോടൊപ്പം നടക്കും. അഡ്രസ്സ് : https://goo.gl/maps/9jv8cQdHkQVgtGjg9

ദുഃഖ വെള്ളിയാഴ്ചയും, ദുഃഖ ശനിയാഴ്ചയും ബ്ലാഞ്ചട്‌സ്ടൗണ്‍ ഹണ്‍സ്ടൗണ്‍ തിരുഹൃദയ ദേവാലയത്തില്‍ രാവിലെ 9 മണിക്ക് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. താല ഫെര്‍ട്ടകയിന്‍ ദേവാലയത്തില്‍ ദുഃഖവെള്ളി, ദുഃഖശനി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അതതു ദിവസത്തെ തിരുക്കര്‍മ്മങ്ങള്‍ ഉണ്ടായിരിക്കും.

ഈസ്റ്റര്‍ കുര്‍ബാന ശനി ഞായര്‍ ദിവസങ്ങാളിലായി ഒന്‍പത് കേന്ദ്രങ്ങളില്‍ ഉണ്ടായിരികും. ഏവരേയും തിരുകര്‍മ്മങ്ങളിലേയ്ക്ക് ക്ഷണിക്കുന്നതായി സീറൊ മലബാര്‍ സഭാ ചാപ്ലിന്‍സ് അറിയിച്ചു.

comments


 

Other news in this section