Monday, October 14, 2019

ഡബ്ലിന്‍ നഗരത്തില്‍ പാര്‍ക്കിംഗ് ചാര്‍ജ് വര്‍ദ്ധനവ് അടുത്ത തിങ്കളാഴ്ച മുതല്‍

Updated on 10-07-2019 at 8:17 am

ഡബ്ലിന്‍ : അടുത്ത ആഴ്ച മുതല്‍ ഡബ്ലിന്‍ നഗരത്തില്‍ പാര്‍ക്കിംഗ് ചാര്‍ജ് വര്‍ദ്ധനവ് നിലവില്‍ വരും. ഏറ്റവും കൂടുതല്‍ പാര്‍ക്കിങിങ് ഡിമാന്റുള്ള യെല്ലോ സോണില്‍ മണിക്കൂറില്‍ 3.20 യൂറോയും, റെഡ് സോണില്‍ 2.70 യൂറോയുമാണ് ചാര്‍ജ് വര്‍ദ്ധനവ്. നഗരത്തില്‍ പാര്‍ക്കിംഗ് ഡിമാന്‍ഡ് കൂടിയതോടെ നിരക്ക് വര്‍ദ്ധിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് പാര്‍ക്കിംഗ് ചാര്‍ജ് വര്‍ദ്ധനവ് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ പാസ്സാക്കിയത്. 2008 നു ശേഷം ആദ്യമായാണ് പാര്‍ക്കിംഗ് നിരക്കുകള്‍ ഉയര്‍ത്തിയത്. മാറ്റര്‍ ആശുപത്രിക്ക് സമീപമുള്ള പിസ്ബോറോ മേഖല, കില്‍മിങ്ഹാം, സൗത്ത് സര്‍ക്കുലര്‍ റോഡ്, ഡോള്‍ഫിന്‍സ് ബേണ്‍, സൗത്ത് സിറ്റി സെന്റര്‍, ഈസ്റ്റ് സിറ്റി സെന്റര്‍ എന്നിവടങ്ങളിലാണ് കൂടിയ പാര്‍ക്കിംഗ് ചാര്‍ജ് നല്‍കേണ്ടിവരിക.

comments


 

Other news in this section