Monday, December 10, 2018

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വിശുദ്ധ അന്തോണിസിന്റെ തിരുനാള്‍ ബുധനാഴ്ച്ച ബൂമോണ്ടില്‍

Updated on 12-06-2018 at 12:32 pm

ഡബ്ലിന്‍ – ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ അന്തോണിസിന്റെ തിരുനാള്‍ ”പാദുവീയം 2018” ജൂണ്‍ 13 ബുധനാഴ്ച്ച ബുമോണ്ട് ചര്‍ച്ച ഓഫ് ദി നേറ്റിവിറ്റി ഓഫ് ഔര്‍ ലോര്‍ഡ് ദേവാലയത്തില്‍ (The Church of the Nativity of Our Lord, Montrose Park, Beaumont, Dublin 5) വച്ച് ആഘോഷപൂര്‍വം കൊണ്ടാടുന്നു.

വൈകിട്ട് 5.00 ന് ജപമാലയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും തുടര്‍ന്ന് 5.30 ന് മോണ്‍. ആന്റണി പെരുമായന്‍ അച്ചന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പില്‍ തിരുനാള്‍ സന്ദേശവും നല്‍കും. ഫാ. ആന്റണി ചീരംവേലില്‍ MST യുടെ നേതൃത്വത്തില്‍ ലദീഞ്ഞും തുടര്‍ന്ന് പ്രദിക്ഷണവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.

നമ്മുടെ ആരാധന സമൂഹത്തിലെ എല്ലാ ആന്റണി, ആന്റോ നാമധാരികളെയും പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളെയും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കും. ഈ തിരുന്നാളിലേക്ക് എല്ലാ കുടുംബങ്ങളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് അറിയിച്ചു.

comments


 

Other news in this section