Saturday, July 21, 2018

ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ വചന പ്രഘോഷണ ശുശ്രൂഷയ്ക്ക് തുടക്കം കുറിച്ചു. പെസഹാ സ്മരണയില്‍ വിശ്വാസികള്‍

Updated on 30-03-2018 at 8:54 am

ഡബ്ലിന്‍:സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ബ്ലാഞ്ചാര്‍ഡ് സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടത്തപ്പെടുന്ന വചന പ്രഘോഷണ ശുശ്രുഷ സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ ബിഷപ് സ്റ്റീഫെന്‍ ചിറപ്പണത് ഉദ്ഘടാനം ചെയ്തു. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ധ്യാനത്തിന് സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ ബിഷപ് സ്റ്റീഫെന്‍ ചിറപ്പണത്, ഫാ. ബിനോജ് മുളവരിക്കല്‍ (Youth Coordinator, Apostolic Visitation, Europe), ഫാ. ബിജു മുട്ടത്തുകുന്നേല്‍(Assistant to the procurator, Syro Malabar Procura Rome) എന്നിവര്‍ ആണ് നേതൃത്വം നല്കുന്നത്. പെസഹായുടെ ശുശ്രൂഷകളിലും നോമ്പുകാല ധ്യാനത്തിലും ആയിരത്തിലധികം പേര്‍ പങ്കെടുത്തു.

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെയും വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെയും സ്മരണ പുതുക്കി ഡബ്ലിനിലെ സീറോ മലബാര്‍ സഭ പെസഹാ ആചരിച്ചു.ശിഷ്യന്മാരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ മാതൃകയായ രക്ഷകന്റെ സ്മൃതിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു.

പെസഹായുടെ തിരുക്കര്‍മ്മങ്ങള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും ബിഷപ് സ്റ്റീഫെന്‍ ചിറപ്പണത് മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. ബിനോജ് മുളവരിക്കല്‍ , ഫാ. ബിനോജ് മുളവരിക്കല്‍, ഫാ. ബിജു മുട്ടത്തുകുന്നേല്‍, ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ MST, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

ദുഃഖവെള്ളി, ദുഃഖശനി ദിവസങ്ങളിലെ ധ്യാനവും വലിയ ആഴ്ച ശുശ്രുഷകളും രാവിലെ 9.00 മുതല്‍ വൈകുന്നേരം 05.30 വരെയാണ് നടത്തപ്പെടുക. ധ്യാനത്തിലേക്കും വലിയ ആഴ്ച ശുശ്രുഷകളിലേക്കും ഏവരെയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോമലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ. ജോസ് ഭരണിക്കുളങ്ങര , ഫാ. ആന്റണി ചീരംവേലില്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍സന്‍ ചക്കാലക്കല്‍ 087 130 0309, സാജു മേല്പറമ്പില്‍ 089 960 0948, സാലി ടോമി 087 262 8706, തോമസ് ആന്റണി 086 123 4278

comments


 

Other news in this section