Thursday, June 21, 2018

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ മാര്‍ച്ച് 19 ന്

Updated on 14-03-2018 at 10:54 am

ഡബ്ലിന്‍ – ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ സാര്‍വത്രിക സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ ‘സാദരം 2018’ മാര്‍ച്ച് 19 തിങ്കളാഴ്ച്ച താല സ്പ്രിങ്ഫീല്‍ഡ് സെന്റ് മാര്‍ക്‌സ് ദേവാലയത്തില്‍ വച്ച് ആഘോഷപൂര്‍വം കൊണ്ടാടുന്നു. ഉച്ച കഴിഞ്ഞു 2.30 ന് ഗാന ശുശ്രൂഷയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും തുടര്‍ന്ന് 3.00 ന് ഫാ. ക്ലമന്റ് പടത്തിപ്പറമ്പില്‍ നയിക്കുന്ന വചന ശുശ്രൂഷ, 4.00 ന് ഫാ. ആന്റണി ചീരംവേലില്‍ MST യുടെ നേതൃത്വത്തില്‍ കുടുംബനാഥന്മാരെ ആദരിക്കല്‍, ലദീഞ്ഞു തുടര്‍ന്ന് ഫാ. ജോസ് ഭരണികുളങ്ങരയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നൊവേനയും, വിശുദ്ധ കുര്‍ബാനയും കുടുംബങ്ങളെ സമര്‍പ്പിച്ച ആശീര്‍വാദ പ്രാര്‍ത്ഥനയും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

കുടുംബനാഥന്മാര്‍ക്കുവേണ്ടിയുള്ള സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക സംഘടനയായ പിതൃവേദിയുടെ ഉത്ഘാടനവും തിരുന്നാളിനോടനുബന്ധിച്ചു ഉണ്ടായിരിക്കും.

വിശുദ്ധ യൗസേപ്പിതാവിനോടുള്ള വണക്ക മാസം ആചരിക്കുന്ന ഈ പ്രാര്‍ത്ഥനാകാലത്തിലെ തിരുനാളിലേക്ക് നമ്മുടെ കുടുംബങ്ങളിലെ കുടുംബ നാഥന്മാരെയും, നമ്മുടെ ആരാധന സമൂഹത്തില്‍ നേതൃ ശുശ്രൂഷ ചെയ്യുന്ന എല്ലാ വൃക്തികളെയും ഔസേപ്പ് നാമധാരികളെയും പ്രത്യകം സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കും. ഈ തിരുന്നാളിലേക്ക് എല്ലാ കുടുംബങ്ങളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് അറിയിച്ചു.

comments


 

Other news in this section