Wednesday, October 17, 2018

ഡബ്ലിന്‍ ലൂക്കനില്‍ 14 കാരിയുടെ മൃതദേഹം കണ്ടെത്തി

Updated on 17-05-2018 at 4:23 pm

ഡബ്ലിന്‍: ലൂക്കനിലെ ക്ലോണി റോഡിലുള്ള ഉപയോഗമില്ലാത്ത കെട്ടിടത്തില്‍ നിന്നും 14 വയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച മുതല്‍ കൗണ്ടി കില്‍ഡയറിലെ ലക്‌സിലിപ്പില്‍ നിന്നും കാണാതായ 14 വയസുള്ള Anastasia Kriegel എന്ന പെണ്‍കുട്ടിക്കുള്ള അന്വേഷണത്തിലായിരുന്നു ഗാര്‍ഡ. ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെയാണ് 14 കാരിയുടെ മൃതദേഹം ലൂക്കനില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം 5:30 നാണ് 200 ല്‍ പരം ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന സെ.കാതറിന്‍സ് പാര്‍ക്കിലാണ് അവസാനമായി ഈ പെണ്‍കുട്ടിയെ കണ്ടത്. വിദഗ്ദ പരിശോധനകള്‍ക്കായി ഗാര്‍ഡയുടെ ഫൊറെന്‍സിക് വിഭാഗം ഉള്‍പ്പെടെയുള്ള വന്‍ സന്നാഹം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. മാരകമായ ആക്രമണമാണ് മരണകാരണമെന്നുള്ള പ്രാഥമിക നിഗമനത്തിലാണ് ഗാര്‍ഡ.

comments


 

Other news in this section