Wednesday, October 18, 2017

ഡബ്ലിന്‍ ലൂക്കനിലെ ശരവണന്‍ സ്വര്‍ണ്ണമണി നിര്യാതനായി

Updated on 10-10-2017 at 7:45 am

ഡബ്ലിന്‍: പാന്‍ക്രിയാറ്റിസ് അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഡബ്ലിന്‍ ലൂക്കന്‍ ഫോക്‌സ് ബോറോയിലെ ശരവണന്‍ സ്വര്‍ണ്ണമണി (37 )നിര്യാതനായി.തമിഴ്‌നാട്ടിലെ തേനി കമ്പം സ്വദേശിയായ ശരവണന്‍ കഴിഞ്ഞ ഏതാനം ദിവസങ്ങളായി ബ്ലാഞ്ചസ് ടൗണ്‍ കൊണോളി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 9 മണിയോടെയാണ് മരണം സംഭവിച്ചത്.

ശരവണന്റെ ആക്‌സമിക നിര്യാണത്തിന്റെ ഞെട്ടലിലാണ് ഡബ്ലിനിലെ മലയാളികള്‍.ലൂക്കനിലാണ് താമസമെങ്കിലും അയര്‍ലണ്ടില്‍ എമ്പാടുമായി വിപുലമായ സുഹൃദ് ബന്ധമാണ് പ്രൊഫഷണല്‍ ഷെഫായിരുന്ന ശരവണന് ഉണ്ടായിരുന്നത്. ഭാര്യ ആശാ ശരവണന്‍ സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സാണ് .ലക്ഷ്മി,ഗീത,അഭിനന്ദ് എന്നിവര്‍ മക്കളാണ്. മൃതദേഹം ഫ്യുണറല്‍ ഹോമിലേക്ക് മാറ്റി.സംസ്‌കാരം പിന്നീട് ഡബ്ലിനില്‍ നടത്തപ്പെടും

 

comments


 

Other news in this section