Friday, December 15, 2017

ഡബ്ലിന്‍ ചില്‍ഡ്രന്‍സ് ആശുപത്രികളില്‍ വന്‍ തിരക്ക്

Updated on 07-12-2017 at 7:43 am

ഡബ്ലിന്‍: ഡബ്ലിനിലെ ചില്‍ഡ്രന്‍സ് ആശുപത്രികളില്‍ തിരക്ക് അസാധാരണമായി വര്‍ദ്ധിച്ചു. ക്രംലിന്‍,ടെംപിള്‍സ്ട്രീട്, താല ആശുപത്രികളിലാണ് ഒരു മാസത്തിനിടയില്‍ വന്‍തിരക്ക് അനുഭവപ്പെടുന്നത്. അടുത്തകാലത്തായി ശ്വാസകോശ രോഗങ്ങള്‍ പിടിപെട്ട കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു.

കുട്ടികളില്‍ നിസ്സാരരോഗം പിടിപെട്ടവര്‍ ജി.പി കെയര്‍ പരിഗണിക്കാന്‍ നിര്‍ദ്ദേശമുണ്ട്. 300 ഓളം കുട്ടികള്‍ വെയ്റ്റിംഗ്ലിസ്റ്റില്‍ തുടരുന്നതിനാല്‍ ആണ് ഈ നിര്‍ദ്ദേശം. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന അന്തരീക്ഷ മലിനീകരണമാണ് കുട്ടികളിലെ ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമെന്ന് ശിശുരോഗ വിദഗ്ധര്‍ പറയുന്നു.

 

 

ഡി.കെ

 

 

comments


 

Other news in this section