Tuesday, July 16, 2019

ഡബ്ലിനില്‍ സെന്റ് മൈക്കിള്‍ ഹോസ്പിറ്റലില്‍ കാര്‍ പാര്‍ക്കിങ്ങിന് അന്യായ നിരക്ക് : ഒരു ദിവസത്തേക്ക് നല്‍കേണ്ടത് 48 യൂറോ

Updated on 24-06-2019 at 11:07 am

ഡബ്ലിന്‍ : ഡബ്ലിന്‍ ഡണ്‍ലോഗേയറിലെ സെന്റ് മൈക്കിള്‍ ആശുപത്രിയില്‍ കാര്‍പാര്‍ക്കിങ്ങിന് വന്‍ ചാര്‍ജ് ഇടാക്കുന്നതായി പരാതി. ഒരു ദിവസത്തേക്ക് കാര്‍ പാര്‍ക്കിങ്ങിന് 48 യൂറോ ആണ് ഈടാക്കുന്നത്. ഇവിടെ നിങ്ങള്‍ക്ക് ഒരു രോഗിയെ ഒരു ആഴ്ച കാലത്തേക്ക് സന്ദര്‍ശിക്കണമെങ്കില്‍ പാര്‍ക്കിങ് ചെലവ് 336 യൂറോ ആയിരിക്കും.

ഇത്തരത്തില്‍ ഒരു നീണ്ട കാലയളവില്‍ ആശുപത്രി സന്ദര്‍ശനം നടത്തേണ്ടി വരുന്നവര്‍ക്ക് വന്‍ സാമ്പത്തിക ചെലവ് ഉണ്ടാകുന്ന തരത്തിലുള്ള പാര്‍ക്കിംഗ് ചാര്‍ജ് കുറയ്ക്കണമെന്നു ആവശ്യപ്പെട്ടു കൊണ്ട് നിരവധി പരാതികളാണ് ആശുപ്രത്രി പബ്ലിക് റിലേഷന്‍ വകുപ്പിന് ലഭിച്ചിരിക്കുന്നത്.

തൊട്ടടുത്ത ഷോപ്പിംഗ് സെന്റര്‍ കാര്‍ പാര്‍ക്കിങ്ങില്‍ സൗകര്യം ലഭ്യമാണെങ്കിലും പലപ്പോഴും ആശുപത്രി സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ഇത് ഉപയോഗപ്രദമാകാറില്ല. ഡബ്ലിനിലെ തന്നെ സെന്റ് ജെയിംസ് , സെന്റ് വിന്‍സെന്റ് ആശുപത്രികളില്‍ ആഴ്ചയില്‍ 100 യൂറോ വരെയാണ് കാര്‍ പാര്‍ക്കിംഗ് ഫീ എന്നിരിക്കെ ഇവിടെ ഈടാക്കുന്ന ചാര്‍ജിന്റെ മൂന്ന് ഇരട്ടിയില്‍ കൂടുതല്‍ തുക യാണ് സെന്റ് മൈക്കിള്‍ ആശുപത്രിയില്‍ ഈടാക്കുന്നത്. രോഗികളെ കാണാന്‍ എത്തുന്നവര്‍ തന്നെയാണ് ആശുപത്രിയിലെ ഉയര്‍ന്ന പാര്‍ക്കിംഗ് നിരക്കിനെ കുറിച്ച് പരാതിപെട്ടിരിക്കുന്നത്.

ഡികെ

comments


 

Other news in this section